വെഞ്ഞാറമൂട്: പൊതുനിരത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സിവിൽ പൊലീസ് ഓഫിസറും തമ്മിലുണ്ടായ വാക്പോരിൽ ഇരുവരും പരാതി നൽകി; കേസ് ഡിവൈ.എസ്.പി അന്വേഷിക്കും. ഇതിന്റെ ഭാഗമായി രണ്ടുപേരോടും തിങ്കളാഴ്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഓഫിസില്‍ ഹാജരാകാന്‍ നിർദേശം നൽകിയതായി സൂചന. കഴിഞ്ഞദിവസം വൈകീട്ട് ആറിന് വെഞ്ഞാറമൂട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. സിവിൽ ഡ്രസിൽ കാറിലെത്തിയ ക്രൈം െറേക്കാഡ്സ് ബ്യൂറോയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യഹിയ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന തന്നെ അസഭ്യം പറയുകയും തട്ടിക്കയറുകയുമായിരുന്നെന്നാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവിൽ പൊലീസ് ഓഫിസര്‍ അശോകന് റിപ്പോര്‍ട്ട് നൽകുകയും പിന്നീട് പരാതി നൽകുകയും ചെയ്തത്.
അതേസമയം ഡ്യൂട്ടി സംബന്ധമായ ആവശ്യത്തിന് കോടതിയില്‍ പോയി മടങ്ങിയ താന്‍ വെഞ്ഞാറമൂട്ടില്‍ ഗതാഗതക്കുരുക്കില്‍പെട്ട് കിടക്കുന്നതിനിടയില്‍ ട്രാഫിക് ഡൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് ഇങ്ങനെയാണോ ട്രാഫിക് നിയന്ത്രണം എന്ന് ചോദിച്ചതിന് അസഭ്യം പറഞ്ഞെന്നാണ് സി.ഐ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകിയത്. ഇരുവരുടെയും പരാതി രജിസ്റ്റര്‍ ചെെയ്തങ്കിലും കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉൾപ്പെട്ടിട്ടുള്ളതിനാല്‍ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഏറ്റെടുക്കുകയും ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഇരുവരോടും ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഓഫിസില്‍ ഹാജരാകന്‍ നിർദേശിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.