പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ കവർന്ന സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രധാന പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ആക്രമണത്തിൽ നേരിട്ടിടപെട്ട തദ്ദേശീയരായ നാലുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിട്ടും സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ അറസ്റ്റിലായവരെ നിയോഗിച്ച കഴക്കൂട്ടം സ്വദേശിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചെങ്കിലും ഇയാൾ ഒളിവിലാണ്.
സ്വർണവ്യാപാരിയുടെ യാത്രയെ കുറിച്ച് ക്വട്ടേഷൻ സംഘത്തിന് വിവരം കൈമാറിയ നെയ്യാറ്റിൻകര സ്വദേശിയെ കണ്ടെത്താനുള്ള പൊലീസിെൻറ ശ്രമങ്ങളും വിജയിച്ചില്ല. കവർച്ച ആസൂത്രണം ചെയ്ത സംഘത്തിലെ പ്രധാനി തലസ്ഥാത്തുണ്ടായിരുന്നെങ്കിലും സംഭവശേഷം സംസ്ഥാനം വിട്ടതായാണ് വിവരം.
അതിനിടെ സ്വർണവ്യാപാരിയുടെ കാറിലെ രഹസ്യ അറയിലുണ്ടായിരുന്ന കണക്കിൽപെടാത്ത ലക്ഷങ്ങളുടെ പണം കണ്ടെത്തിയതോടെ അേന്വഷണം സ്വർണവ്യാപാരിയിലേക്കും തിരിഞ്ഞതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അേന്വഷണം മന്ദഗതിയിലാകാൻ കാരണമെന്ന് സംസാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.