തിരുവനന്തപുരം: നേരിട്ട തിക്താനുഭവങ്ങൾ ഒാർമപ്പെടുത്തിയും കാലത്തിനൊത്ത മാറ്റത്തിലേക്ക് പാർട്ടി മാറേണ്ട ആവശ്യകത ഉൗന്നിപ്പറഞ്ഞും കെ. മുരളീധരൻ എം.പി. ഡി.സി.സി അധ്യക്ഷനായി പാലോട് രവി ചുമലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുമ്പ് താൻ ഉൾപ്പെടെ പാർട്ടി അച്ചടക്കം എല്ലാവരും ലംഘിച്ചിട്ടുണ്ട്. അതിെൻറ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. തുടർച്ചയായി രണ്ടുതവണവീതം തേദ്ദശഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും തോറ്റ പാർട്ടിക്ക് ഇനി അച്ചടക്കമില്ലാതെ പോകാൻ കഴിയില്ല. അച്ചടക്കമില്ലായ്മ താങ്ങാനുള്ള ശക്തി ഇപ്പോൾ പാർട്ടിക്ക് ഇല്ല.
അതിനാലാണ് സെമി കേഡർ രീതിയിലേക്ക് പാർട്ടി മാറണമെന്ന് കെ.പി.സി.സി അധ്യക്ഷൻ നിർദേശിക്കുന്നത്. പണ്ട് ഒത്തിരി പറഞ്ഞയാളാണ് താൻ. അതിെൻറ പേരിൽ പുറത്താക്കപ്പെട്ട തന്നെ ഒത്തിരി ദിവസം വെയിലത്ത് നിർത്തിയിട്ടാണ് പാർട്ടിയിൽ തിരിെച്ചടുത്തത്. മാപ്പ് നൽകി തന്നെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യെപ്പട്ട് ആശുപത്രിയിലെ മരണക്കിടക്കയിൽ നിന്ന് കെ. കരുണാകരൻ കത്ത് നൽകിയിട്ടും അദ്ദേഹം മരിക്കുംവരെ അത് നടപ്പാക്കിയില്ല.
കരുണാകരെൻറ ഭൗതികശരീരം കെ.പി.സി.സി ആസ്ഥാനത്ത് കൊണ്ടുവന്നപ്പോൾ പാർട്ടി അംഗമെന്ന നിലയിലല്ല അദ്ദേഹത്തിെൻറ മകനെന്ന നിലയിലാണ് താൻ അവിടെ വന്നത്. 'താൻ താൻ നിരന്തരം ചെയ്യുന്ന പാപങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേവരൂ' എന്നാണ് പറയാറുള്ളത്. പഴയതൊക്കെ പറയാൻ തനിക്കും നിങ്ങൾക്കും ഒത്തിരിയുണ്ട്. എന്നാൽ, പാർട്ടി അധ്യക്ഷൻമാർ ചുമതലയേൽക്കുന്ന വേദി കലാപവേദിയാക്കേണ്ടതല്ലെന്ന നിർബന്ധം തനിക്കുണ്ട്. സ്വന്തം വോട്ടുകൊണ്ട് മാത്രം പാർട്ടിക്ക് ജയിക്കാനാവില്ല.
നിഷ്പക്ഷ വോട്ടർമാരെയും സാഹചര്യമനുസരിച്ച് മാറിവരുന്ന വോട്ടുകളെയും ആകർഷിക്കാനാകണം. പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും പാർട്ടിയിൽ ഉണ്ടെന്ന് കരുതുന്നില്ല. തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടി വിട്ടവരെയും അകന്നുനിൽക്കുന്നവരെയും തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി അധ്യക്ഷനായിരുന്ന നെയ്യാറ്റിൻകര സനലിൽ നിന്നാണ് ജില്ലയിൽ പാർട്ടിയുടെ നേതൃത്വം പാലോട് രവി ഏറ്റെടുത്തത്. കൊടിക്കുന്നിൽ സുരേഷ് എം.പി, വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, മൺവിള രാധാകൃഷ്ണൻ, കരകുളം കൃഷ്ണപിള്ള, കെ. മോഹൻകുമാർ, എം.എ. വാഹിദ്, മണക്കാട് സുരേഷ്, പി.കെ. വേണുഗോപാൽ, കെ.എസ്. ശബരീനാഥൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.