പാറശ്ശാല: കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസില്‍ വിചാരണ നേരിടുന്ന പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്‍. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയില്‍ നല്കിയ ഹരജിയിലെ ആവശ്യം. ഗ്രീഷ്മയും കേസിലെ മറ്റ് പ്രതികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. അഭിഭാഷകന് ശ്രീറാം പാറക്കാട്ടാണ് ഹരജി സമര്‍പ്പിച്ചത്.
നിലവില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സംഭവം നടന്ന് 11 മാസങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മ ജയില്‍ മോചിതയായത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവന് നിര്‍മല്‍ കുമാറും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് രണ്ടുപേരെയും പൊലീസ് പ്രതിചേര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.