തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ 78.31 ശതമാനം കുട്ടികൾ ഉപരിപഠന യോഗ്യത നേടി. 2022ൽ 82.60 ശതമാനമായിരുന്നു. വിജയശതമാന കണക്കിൽ 4.29 ശതമാനം പേരുടെ ഇടിവുണ്ട്. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 2,348 കുട്ടികളാണ്. ഇത്തവണ 550 പേർ കൂടി, ആകെ 2,898 കുട്ടികൾ. അവരിൽ 10 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചു. കഴിഞ്ഞ വർഷം ആറുപേർക്കാണ് ഈ നേട്ടം കൊയ്യാനായത്.
175 സ്കൂളുകളിലെ രജിസ്റ്റർചെയ്ത കുട്ടികളുടെ എണ്ണം 32,564. ഇതിൽ പരീക്ഷക്കിരുന്നത് 32,124 പേർ. ഉപരിപഠന യോഗ്യത നേടിയവരുടെ എണ്ണം 25,175. കഴിഞ്ഞ വർഷം 174 സ്കൂളുകളിലായി 30,562 കുട്ടികൾ ഉപരിപഠന യോഗ്യത നേടിയിരുന്നു. ഇക്കുറി നാല് സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. കഴിഞ്ഞ വർഷം ഏഴ് സ്കൂളുകൾ ഈ പട്ടികയിൽ ഉണ്ടായിരുന്നു.
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പരീക്ഷക്കിരുന്ന 62 കുട്ടികളിൽ ഉപരിപഠന യോഗ്യത നേടിയത് 36 പേർ, വിജയശതമാനം 58.06. കഴിഞ്ഞവർഷം 29 ശതമാനം മാത്രമായിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് ഒരാൾ. ഓപൺ സ്കൂളിൽ വിജയശതമാനം 44.10, കഴിഞ്ഞ വർഷം ഇത് 39.77 ശതമാനമായിരുന്നു. രജിസ്റ്റർ ചെയ്ത 727 പേരിൽ 703 പേർ പരീക്ഷക്കിരുന്നു.
അവരിൽ 310 പേർ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവർഷം ഏഴു കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. ഇത്തവണ ആർക്കുമില്ല. നൂറുശതമാനം വിജയം നേടിയ ജില്ലയിലെ സ്കൂളുകൾ: വഴുതക്കാട് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ വെള്ളായണി, നിർമല ഭവൻ ഇ.എം.എച്ച്.എസ്.എസ്, കവടിയാർ കാർമൽ ഗേൾസ് എച്ച്.എസ്.എസ്, വഴുതക്കാട് ചിന്മയ എച്ച്.എസ്.എസ്, വി.എച്ച്.എസ്.സിയിൽ 80.98 ശതമാനം വിജയം. കഴിഞ്ഞ വർഷമിത് 85.14 ശതമാനമായിരുന്നു.
ഇത്തവണ 2,866 കുട്ടികൾ പരീക്ഷയെഴുതിയതിൽ 2,321 കുട്ടികൾ ഉപരിപഠന യോഗ്യത നേടി. ഇതിൽ ജഗതിയിലെ ഗവ. വി.എച്ച്.എസ്.എസ് ആൻഡ് ടി.എച്ച്.എസ് ഫോർ ഡെഫ് 100 ശതമാനം വിജയം നേടി.
തിരുവനന്തപുരം: കോവിഡ് കാലത്തെ വിജയശതമാനത്തേക്കാൾ ചരിത്രവിജയം നേടി പട്ടം ഗവ. ഗേൾസ് ഹൈസ്കൂൾ. 90 ശതമാനം വിജയം കൈവരിച്ചു. 62 കുട്ടികൾ എല്ലാവിഷയത്തിലും എ പ്ലസ് നേടി. സ്കൂളിലെ വിദ്യാർഥികളെ അഭിനന്ദിക്കാൻ ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരുമെത്തി. വി.കെ. പ്രശാന്ത് എം.എൽ.എ, ഐ.എൻ.വി.വി.സി സംസ്ഥാന പ്രസിഡന്റ് പാളയം അശോക്, പ്രിൻസിപ്പൽ ഡോ. ലൈലാസ്, ഹെഡ്മിസ്ട്രസ് ശ്രീരേഖ ആർ.എസ്, സീനിയർ അസിസ്റ്റന്റ് ശ്യാംലാൽ പി, എസ്.എം.സി ചെയർമാൻ അജിത് കുമാർ എം.എസ്, പി.ടി.എ പ്രസിഡന്റ് രശ്മി ശിവകുമാർ എന്നിവർ വിദ്യാർഥികൾക്കൊപ്പം മധുരം പങ്കിട്ട് വിജയാഘോഷത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.