തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗുണ്ടാപ്രവർത്തനങ്ങൾ തടയുന്നതിെൻറ ഭാഗമായി ശനിയാഴ്ചയും പൊലീസ് വ്യാപകമായി റെയ്ഡ് സംഘടിപ്പിച്ചു.ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ടവർ, റൗഡിപട്ടികയിൽ ഉൾപ്പെട്ടവർ, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ച് വ്യാപകമായ റെയ്ഡുകൾ നടത്തിയതായി സിറ്റി പൊലീസ് കമീഷനർ അറിയിച്ചു. നഗരത്തിലെ 153 പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. നേമം സ്േറ്റഷന് പരിധിയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജിനേഷ് മോഹന്‍ എന്ന പ്രതിയെ നേമം എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പരിശോധനസമയം വീടുകളിലില്ലായിരുന്ന ആളുകളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ്. ഇത്തരം പട്ടികയിൽപെട്ട ആളുകൾ ഏതെങ്കിലും പുതിയ കേസുകളിൽ ഉൾപ്പെടുകയാണെങ്കിൽ അവർക്കെതിരെ ഗുണ്ടാആക്ട് പ്രകാരമുള്ള കരുതൽ തടങ്കൽ നടപടികൾ കർശനമായും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സിറ്റി പൊലീസ് കമീഷനർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശാനുസരണം ഡെപ്യൂട്ടി പൊലീസ് കമീഷനർ (ക്രമസമാധാനം) ഡോ.ദിവ്യ വി. ഗോപിനാഥിെൻറ നേതൃത്വത്തിൽ അതാത് സബ് ഡിവിഷണൽ അസി. കമീഷണർമാർ, എസ്.എച്ച്.ഒമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപവത്കരിച്ചാണ് പരിശോധന നടത്തിയത്.വരുംദിവസങ്ങളിലും വ്യാപകമായ പരിശോധനകൾ തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.