തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറൻറീൻ പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.വായുസഞ്ചാരവും ശുചിമുറി സൗകര്യവുമുള്ള മുറിയില്‍തന്നെ കഴിയണം. പുറത്തുപോയി വരുന്നവരുമായി ഒരുകാരണവശാലും നേരിട്ടുള്ള സമ്പര്‍ക്കം പുലര്‍ത്തരുത്. ഗര്‍ഭിണിയെ പരിചരിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ബന്ധുക്കളുടെ സന്ദര്‍ശനം ഒഴിവാക്കണം.
ചടങ്ങുകളില്‍ പങ്കെടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ലഘുവ്യായാമങ്ങള്‍ മുറിക്കുള്ളില്‍ തന്നെ ചെയ്യുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവൂ. കോവിഡ് രോഗബാധിതരായ ഗര്‍ഭിണികള്‍ക്കായി ജില്ലയില്‍ പ്രത്യേക ചികിത്സ സൗകര്യങ്ങള്‍ സജ്ജമാണ്.
ഏഴുമാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് ചികിത്സക്കായി പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴുമാസം മുതല്‍ പ്രസവം വരെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും സൗകര്യമൊരുക്കിയിട്ടുണ്ട്. അനുബന്ധ രോഗബാധിതരായവര്‍ക്ക് തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലും സൗകര്യമുണ്ട്.
കണ്ടെയ്ന്‍മെൻറ് സോണില്‍ താമസിക്കുന്നവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ ഗര്‍ഭിണികള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധന നടത്തിയശേഷം മാത്രമേ ആശുപത്രിയില്‍പോകാന്‍ പാടുള്ളൂവെന്നും അറിയിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.