ശംഖുംമുഖം: മത്സ്യബന്ധന നിയന്ത്രണ ബിൽ നടപ്പാക്കാന്‍ കേന്ദ്രമൊരുങ്ങുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ ആശങ്ക വർധിപ്പിക്കുന്നു.പ്രദേശിക തീരക്കടലിലും എക്സ്ക്ല്യുസിവ് ഇക്കണോമിക് സോണ്‍(ഇ.ഇ.സെഡ്) ആയി കണക്കാക്കുന്ന കടല്പ്രദേശത്തും മത്സ്യബന്ധനം നടത്താന്‍ രണ്ട് തരം രജിസ്ട്രേഷന് വേണമെന്ന കേന്ദ്ര കടല്‍ മത്സ്യബന്ധന നിയന്ത്രണ ബില്ലിലെ ചട്ടമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നത്.
പ്രദേശിക തീരക്കടലിെൻറ കരയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ (22.22കിലോമീറ്റര്‍) ദൂരം വരെയുള്ള കടല്‍പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്കാന് സംസ്ഥാന സര്‍ക്കാറുകള്‍ക്കും എക്സ്ക്ല്യുസിവ് ഇക്കണോമിക് സോണ്‍ ആയി നിശ്ചയിച്ചിരിക്കുന്ന 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ (370.4 കിലോമീറ്റര്‍) വരെയുള്ള കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാറും അനുമതി നല്കുന്ന തരത്തിലാണ് ബില്‍.
ഇത്തരമൊരു ബില്ലിന് എതിരെ സംസ്ഥാന ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികള്‍ സംഘടനകളും പ്രതിഷേധവുമായി രംഗത്തുെണ്ടങ്കിലും ഇതിെനയെല്ലാം അവഗണിച്ച് അടിയന്തരമായി ബിൽ നടപ്പാക്കാനാണ് കേന്ദ്രമൊരുങ്ങുന്നത്.നിലവില്‍ തീരക്കടലില്‍ മത്സ്യലഭ്യത കുറയുന്ന സമയങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ 100 നോട്ടിക്കല്‍ മൈല്‍ അധികം ദൂരം വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകാറുണ്ട്.
ഇൗ മേഖലയില്‍ ദിവസങ്ങളോളം വള്ളങ്ങളില്‍ കഴിഞ്ഞാണ് മത്സ്യബന്ധനം നടത്തുന്നത്. 12 മൈലിന് അപ്പുറം 75 നോട്ടിക്കല്‍ മൈല്‍ദൂരം വരെ മത്സ്യബന്ധനം നടത്തുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, ചെറുവള്ളങ്ങള്‍ തുടങ്ങിയവ സംസ്ഥാനങ്ങളുടെ മാത്രം രജിസ്ട്രേഷന് ഉപയോഗിച്ചാണ് നിലവില്‍ മത്സ്യബന്ധനം നടത്തുന്നത്. ബില്‍ യാഥാർഥ്യമാകുന്നതോടെ ഇൗ ഭാഗങ്ങള്‍ മര്‍ച്ചൻറ് ഷിപ്പിങ് നിയമത്തിെൻറ പരിധിയില്‍ വരും.
ഒരിക്കലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സാധ്യമല്ലാത്ത വിധമാണ് മര്‍ച്ചൻറ് ഷിപ്പിങ് നിയമ നിബന്ധനകള്‍. നിലവില്‍ കേരള മറൈന്‍ ഫിഷറീസ് റഗുലേഷന് ആക്ട് പ്രകാരമാണ് കടല്‍ നിയമങ്ങള്‍ സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ച് വരുന്നത്. കെ.എം.എഫ്.ആര് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഫിഷറീസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ്.
നിയമലംഘകരെ കോസ്റ്റ് ഗാര്‍ഡോ മറൈന്‍ പൊലീസോ പിടിച്ചാല്‍ ജില്ലകളിലെ ഫിഷറീസ് ഡയറക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കി കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ പിഴ അടച്ച് വിട്ടയക്കാറാണ് പതിവ്.നിര്‍ദിഷ്ട കേന്ദ്രബില്‍ നിയമമായാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ കഴിയാതെ വരും. സംസ്ഥാന സര്‍ക്കാറിെൻറ രജിസ്ട്രേഷന് മാത്രം എടുത്ത് കടലില്‍ പോകുന്ന വള്ളങ്ങള്‍ ഒഴുക്കില്പെടുകയോ കടല്‍ക്ഷോഭങ്ങളില്‍ പെട്ട് ദിശമാറുകയോ ചെയ്ത് പരിധി വിട്ടാല്‍ ജയിലാകുന്ന അവസ്ഥാണ് പുതിയ ബില്ലിലൂടെ വരാന്‍ പോകുന്നതെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു. കേന്ദ്ര ഫിഷറീസ് സെക്രട്ടറി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇതില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസ്ഥാന ഫിഷറീസ് മന്ത്രാലയം എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ് ബിൽ നടപ്പിലാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിരോധത്തിലാക്കുന്ന ഭാഗങ്ങള്‍ ബില്ലില്‍നിന്ന് നീക്കാതെ ബിൽ നടപ്പാക്കിയാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.