ശംഖുംമുഖം: കേരളതീരത്ത് കടലിൽ നീലത്തിമിംഗല സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച പഠനങ്ങൾ ഗവേഷകർ ഉൗർജിതമാക്കുന്നു. നീലത്തിമിംഗലങ്ങള്‍ കേരളതീരങ്ങളില്‍ കൂടുതലായി ആവാസം ഉറപ്പിക്കുമോയെന്ന ആശങ്ക ഗവേഷകര്‍ക്കുണ്ട്. നിരോധം ലംഘിച്ച് കേരളതീരങ്ങളില്‍ കടൽ ജീവികളെ വ്യാപകമായി വേട്ടയാടുന്ന സാഹചര്യമാണ്. കടലിലെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നീലത്തിമിംഗലങ്ങളുടെ സാന്നിധ്യം കുറക്കുമെന്നാണ് വിലയിരുത്തൽ. അഹമ്മദാബാദിലെ സമുദ്ര സസ്തിനി ഗേവഷക ഡോ. ദീപാനി സുറ്റാറിയ, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ. ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം കേരളതീരങ്ങളില്‍ നീലത്തിമംഗലങ്ങളെ കണ്ടെത്താനുള്ള ഗവേഷണ പ്രവർത്തനങ്ങളിലാണ്.
വിഴിഞ്ഞം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് ഒരാഴ്ച മുമ്പ് കൊച്ചി തീരത്തുനിന്ന് 47 നോട്ടിക്കൽ മൈല്‍ അകലെ നീലത്തിമിംഗലങ്ങളെ കണ്ടത്. കുഞ്ഞുങ്ങൾ അടക്കമുള്ള രണ്ടിലധികം തിമിംഗല കുടുംബങ്ങളെയാണ് കടലില്‍ കണ്ടത്. മത്സ്യത്തൊഴിലാളികള്‍ പകര്‍ത്തിയ ചിത്രങ്ങള്‍കൂടി കണ്ടതോടെ ഗവേഷകര്‍ കൂടുതല്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തേ ജില്ലയില്‍ വിഴിഞ്ഞത്തിനും പൂവാറിനും ഇടക്ക് ആഴക്കടലില്‍ സ്ഥാപിച്ചിരുന്ന ഹൈഡ്രോ ഫോണിലാണ് നീലത്തിമിംഗലത്തിെൻറ ശബ്ദം രേഖപ്പെടുത്തിയത്. ശബ്ദതരംഗം തിരിച്ചറിഞ്ഞ ഗവേഷകര്‍ കേരളത്തിെൻറ തീരങ്ങളില്‍ നീലത്തിമിംഗലങ്ങളെ കെണ്ടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഒന്നിലധികം നീലത്തിമിംഗലങ്ങളുടെ സാന്നിധ്യംകൂടി കേരളതീരത്ത് സ്ഥിരീകരിക്കപ്പെട്ടത്. കൂട്ടംകൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ആശയവിനിമയത്തിനാണ് നീലത്തിമിംഗലങ്ങള്‍ ശബ്ദം പുറപ്പെടുവിക്കുന്നത്. നീലത്തിമംഗലങ്ങളെ കെണ്ടത്തിയശേഷം ഹൈഡ്രോ ഫോണിൽ പതിഞ്ഞ ശബ്ദം ആവാസത്തിനായി കേരളതീരങ്ങൾ നീലത്തിമിംഗലങ്ങൾ തെരഞ്ഞടുത്തുവെന്ന് കരുതാവുന്നതാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കേരളതീരങ്ങളിൽനിന്ന് ബ്രൈഡ് തിമിംഗലം, കില്ലര്‍ തിമിംഗലം, സ്പേം എന്നിവയുടെ സാന്നിധ്യം പലതവണ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.