തിരുവനന്തപുരം: ഉറപ്പും പ്രഖ്യാപനങ്ങളും പാഴായതോടെ നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമാണം പലയിടത്തും അനന്തമായി നീളുന്നു. സ്കൂൾ തുറക്കലും ഒപ്പം കാലവർഷവും കൂടി എത്തുന്നതോടെ ജനത്തിന്റെ ദുരിതം പറഞ്ഞറിയിക്കാനാവില്ല.
കഴിഞ്ഞ കൊല്ലവും സ്മാർട്ട് റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് റോഡുകൾ കുത്തിപ്പൊളിച്ചിരുന്നു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നിർമാണങ്ങൾ പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയത്തിന് പൂർത്തിയായില്ല.
അനുബന്ധറോഡുകൾ ഇപ്പോഴും നിർമാണത്തിലാണ്. പലയിടത്തും വലിയ കുഴികളാണുള്ളത്. മഴ ശക്തമാകുന്നതോടെ വെള്ളം നിറഞ്ഞ് വലിയ അപകടഭീഷണിയാണുള്ളത്. കുറെ മാസങ്ങളായി ജനറൽ ഹോസ്പിറ്റൽ-വഞ്ചിയൂർ റോഡ് പൊളിച്ചിട്ടിരിക്കുകയാണ്.
ഇപ്പോൾ ടാറിങ് ആരംഭിച്ചെങ്കിലും ഗതാഗതയോഗ്യമാകാൻ ഇനിയും സമയമെടുക്കും. കോവിഡിനുശേഷം ഈഭാഗത്ത് പല ആവർത്തി വെട്ടിപ്പൊളിച്ചതാണെന്നും നിർമാണങ്ങൾ അനന്തമായി നീളുകയാണെന്നും സമീപവാ സികളും കാൽനടക്കാരും പരാതിപ്പെട്ടു. ഹോളി ഏഞ്ചൽസ് കോൺെവന്റിലേക്കുള്ള പ്രധാന റോഡാണിത്. കൂടാതെ ജനറൽ ആുശുപത്രിയിലേക്ക് എത്തുന്ന റോഡും ഇതാണ്.
മാർച്ച് അവസാനത്തോടെ തീർക്കേണ്ടിയിരുന്ന പണി ഇലക്ഷന് മുന്നോടിയായി പൂർത്തീകരിക്കും എന്ന് പറെഞ്ഞങ്കിലും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. നിരന്തര െപെപ്പ് പൊട്ടലും റോഡുപണിക്ക് പ്രതികൂലമാകുന്നു. വേനൽക്കാലത്ത് പൊടിശല്യമായിരുെന്നങ്കിൽ മഴ തുടങ്ങിയതോടെ വെള്ളക്കെട്ടും ചളിയും ദുരിതമാകുന്നു.
ഈ മേഖലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും കടയുടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്നു.
ബേക്കറി ജങ്ഷനിലെ പാരീസ് റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പനവിള പൗണ്ട് റോഡ്, ചെന്തിട്ട-അട്ടക്കുളങ്ങര റോഡ് എന്നിവയും പണി പാതിവഴിയിലാണ്. പാരിസ് റോഡിൽ രണ്ടുദിവസം മുമ്പ് പൈപ്പ് ലൈനിനായി എടുത്ത കുഴിയിൽ ഒരു അതിഥി തൊഴിലാളി വീണിരുന്നു. നഗരത്തിലെ സ്മാർട്ടാകുന്ന റോഡുകൾ 12 എണ്ണമാണ്. ഉപരിതല നവീകരണം 18 റോഡുകളിലും നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.