മംഗലപുരം: പേവിഷബാധയെ തുടർന്ന് തോന്നയ്ക്കലിൽ കർഷകന്റെ രണ്ടാമത്തെ പശുവും ചത്തു. തോന്നയ്ക്കൽ കുളങ്ങര വീട്ടിൽ ജയകുമാരൻ നായരുടെ പശുവാണ് ചത്തത്. 16ന് ഇദ്ദേഹത്തിന്റെ ഏട്ടു മാസം ഗർഭിണിയായ പശു ചത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസവിച്ച് എട്ടു ദിവസമായ പശു ചത്തത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കഴിഞ്ഞ രണ്ടുദിവസമായി പശു പേയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷത്തെ, മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് കിട്ടിയ കർഷകനാണ് ഒരാഴ്ചക്കുള്ളിൽ രണ്ടു പശുക്കളെ നഷ്ടമായത്. ചത്ത പശുവിന് 60,000 രൂപയോളം വിലവരും.
വെറ്ററിനറി ഡോ. ഇന്ദു ജി. നായർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ പേവിഷബാധയെ തുടർന്നാണ് പശു ചത്തതെന്നാണ് പ്രാഥമിക നിഗമനം. പശുവിന്റെ സ്രവം സാമ്പ്ൾ പരിശോധനക്കായി ശേഖരിച്ചു. ഇതിന്റെ ഫലം വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു. നാലു പശുക്കളിൽ രണ്ടെണ്ണമാണ് ഇപ്പോൾ ചത്തത്. ബാക്കിയുള്ള രണ്ടു പശുക്കൾക്ക് പേവിഷബാധക്കുള്ള വാക്സിനേഷൻ ആരംഭിച്ചതായി ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.