Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേവിഷബാധ: മറ്റൊരു...

പേവിഷബാധ: മറ്റൊരു പശുകൂടി ചത്തു

text_fields
bookmark_border
cow dies
cancel
camera_alt

പേവിഷബാധയെ തുടർന്ന ചത്ത പ​ശു​

മം​ഗ​ല​പു​രം: പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് തോ​ന്ന​യ്ക്ക​ലി​ൽ ക​ർ​ഷ​ക​ന്‍റെ ര​ണ്ടാ​മ​ത്തെ പ​ശു​വും ച​ത്തു. തോ​ന്ന​യ്​​ക്ക​ൽ കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​യ​കു​മാ​ര​ൻ നാ​യ​രു​ടെ പ​ശു​വാ​ണ് ച​ത്ത​ത്. 16ന് ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു ച​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​സ​വി​ച്ച് എ​ട്ടു ദി​വ​സ​മാ​യ പ​ശു ച​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പ​ശു പേ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ, മം​ഗ​ല​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് കി​ട്ടി​യ ക​ർ​ഷ​ക​നാ​ണ് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ര​ണ്ടു പ​ശു​ക്ക​ളെ ന​ഷ്ട​മാ​യ​ത്. ച​ത്ത പ​ശു​വി​ന് 60,000 രൂ​പ​യോ​ളം വി​ല​വ​രും.

വെ​റ്റ​റി​ന​റി ഡോ. ​ഇ​ന്ദു ജി. ​നാ​യ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നാ​ണ് പ​ശു ച​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ശു​വി​ന്റെ സ്ര​വം സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു. ഇ​തി​ന്‍റെ ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. നാ​ലു പ​ശു​ക്ക​ളി​ൽ ര​ണ്ടെ​ണ്ണ​മാ​ണ് ഇ​പ്പോ​ൾ ച​ത്ത​ത്. ബാ​ക്കി​യു​ള്ള ര​ണ്ടു പ​ശു​ക്ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ഡോ​ക്ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowdiedrabies
News Summary - Rabies-cow dies
Next Story