തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ ഒമ്പത് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളുടെ പരിധിയില്‍ കനത്ത നാശം. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാല്‍, കല്ലിയൂര്‍, പൂഴിക്കുന്ന്, കമുകിന്‍കോട്, കാഞ്ഞിരംകുളം, പാറശ്ശാല, ഉച്ചക്കട സെക്ഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിൽ മരങ്ങള്‍ കടപുഴകിയും മരച്ചില്ലകള്‍ ലൈനില്‍ വീണും വൈദ്യുതിവിതരണ ശൃംഖല തകരാറിലായി. 109 പോസ്റ്റുകൾ തകർന്നു. 120 എണ്ണം നിലംപൊത്തി. 325 ഇടങ്ങളില്‍ മരങ്ങൾ വീണടക്കം വൈദ്യുതി കമ്പികൾ പൊട്ടി.
പ്രതികൂല കാലാവസ്ഥയിലും വൈദ്യുതി തകരാറുകൾ കഴിയുന്നത്രവേഗം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ചില സ്ഥലങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് കാലതാമസം ഉണ്ടാകാം. മരങ്ങള്‍ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിച്ചും സാധാരണനില കൈവരിക്കാനെടുക്കുന്ന സമയമാണിത്.
വൈദ്യുതിവിതരണം പുനഃസ്ഥാപിച്ച സ്ഥലങ്ങളില്‍ വൈദ്യുതി ലഭിക്കാത്തവര്‍ അതത് സെക്ഷന്‍ ഓഫിസില്‍ അറിയിക്കണം. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറായ 1912ല്‍ വിളിച്ചോ 9496001912 എന്ന നമ്പറില്‍ വാട്സ്ആപ് സന്ദേശം അയച്ചോ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.