തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകൻ അഞ്ചൽ ഏരൂർ രാമഭദ്രൻ കൊലക്കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ സി.പി.എം നേതാവ് ജയമോഹൻ, റോയികുട്ടി എന്നീ പ്രതികൾ നൽകിയ വിടുതൽ ഹരജി കോടതി തള്ളി. പ്രതികൾക്കെതിരായ തെളിവുകൾ നിലനിൽക്കുന്നതാണോയെന്ന കാര്യം വിചാരണ സമയത്ത് കണക്കാക്കിയാൽ മതിയെന്ന നിരീക്ഷണത്തോടെയാണ് കോടതി പ്രതികളുടെ ആവശ്യം തള്ളിയത്.
കേസിെൻറ പ്രാഥമിക അന്വേഷണം നടത്തിയ ഏരൂർ പൊലീസും ക്രൈംബ്രാഞ്ചും കീഴ്േക്കാടതിയിൽ സമർപ്പിച്ച അന്വേഷണ രേഖകൾ പ്രതികൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. സി.പി.എം ശക്തമായ മേഖലകളിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ രാമഭദ്രൻ കോൺഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിച്ചതിലുള്ള വിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കേസ്.
അഞ്ചൽ സ്വദേശികളായ ഗിരീഷ്കുമാർ, പത്മൻ, അഫ്സൽ, നജുമൽ, ഷിബു, വിമൽ, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീർ, ഡി.വൈ.എഫ്.ഐ നേതാവും പുനലൂർ സ്വദേശിയുമായ റിയാസ്, മന്ത്രി ജെ. േമഴ്സിക്കുട്ടിയമ്മയുടെ മുൻ പേഴ്സനൽ സ്റ്റാഫ് കുണ്ടറ സ്വദേശി മാർക്സൺ, സി.പി.എം അഞ്ചൽ ഏരിയ മുൻ സെക്രട്ടറി പി.എസ്. സുമൻ, സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം ബാബു പണിക്കർ, ജയമോഹൻ, റോയികുട്ടി, രവീന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.