തിരുവനന്തപുരം: വയോധികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ആനയറ സ്വദേശി ശ്രീകണ്ഠനെയാണ് (72) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. വൈകുന്നേരം നാലോടെ 76 വയസ്സുള്ള വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ദേഹോപദ്രവം ഏൽപിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ശംഖുംമുഖം അസി.കമീഷണർ പൃഥ്വിരാജിെൻറ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ് ഐമാരായ രതീഷ്, സുധീഷ് കുമാർ, സി.പി.ഒമാരായ നിജിത്, നിഷാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ആയതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.