വെള്ളറട: ഭർതൃവീട്ടില്‍ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രി കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിെൻറ ഭാര്യ രാജലക്ഷ്മി (ചിന്നു) ആത്മഹത്യക്ക് ശ്രമിച്ചതായും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും രാജലക്ഷ്മിയുടെ മാതാപിതാക്കൾക്ക് അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് വെള്ളറട സ്വദേശികളായ രാജലക്ഷ്മിയുടെ അമ്മയും അച്ഛനും സഹോദരിയും ആശുപത്രിയിൽ എത്തിയപ്പോള്‍ രാജലക്ഷ്മി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മകള്‍ക്ക് വിവാഹസമയത്ത് നല്കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് പലതവണ രാജലക്ഷ്മിയെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഇവർ ആരോപിച്ചു. മരണശേഷം ബിനുവും കുടുംബാംഗങ്ങളും രാജലക്ഷ്മിയുടെ മൃതദേഹം കാണാെനത്താത്തതും മരണാനന്തരചടങ്ങുകള്‍ക്ക് പങ്കെടുക്കാത്തതും ദുരൂഹതയേറുന്നു.
രാജലക്ഷ്മിയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചശേഷം ബിനു ഒളിവില്‍ പോയതായും മരണത്തിനു ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.