തിരുവനന്തപുരം: നക്ഷത്ര ഹോട്ടലുകളിലെ മോഷണത്തിന് തിരുവനന്തപുരത്ത് പിടിയിലായ തൂത്തുക്കുടി സ്വദേശി വിന്‍സന്റ് ജോര്‍ജ് (65) ഇതേ കുറ്റത്തിന് തിഹാർ ജയിലിലടക്കം ശിക്ഷയനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ്. കേരളത്തിൽതന്നെ 22 കേസുകളിൽ പ്രതിയാണ്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കേസുണ്ട്. പൊലീസ് പിടിയിലാകുമ്പോഴൊക്കെ കോടതിയിൽ കുറ്റം സമ്മതിക്കും.
തുടർന്ന് ഇയാളുടെ പ്രായംകൂടി കണക്കിലെടുത്ത് അഞ്ചുമുതൽ ആറുമാസത്തെ തടവ് ശിക്ഷയാകും വിധിക്കുക. പുറത്തിറങ്ങുന്ന ഇയാൾ വീണ്ടും മോഷണം തുടരുമെന്ന് പൊലീസ് പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഇയാൾ മുംബൈയിൽ ടൂറിസ്റ്റ് ഗൈഡായിരുന്നു.
ഒരിക്കൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ടൂറിസ്റ്റുകളെ എത്തിച്ചപ്പോൾ ഹോട്ടലുടമ ടിപ്പ് നൽകാൻ തയാറാകാത്തതിലുള്ള വൈരാഗ്യമാണ് നക്ഷത്ര പദവിയുള്ള ഹോട്ടലുകളിൽ കയറി പതിവായി മോഷണം നടത്താൻ പ്രേരിപ്പിച്ചത്. 2013ൽ കൊല്ലത്തെ മോഷണത്തിലാണ് ഇയാൾ അവസാനം കേരളത്തിൽ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.