അമ്പലത്തറ: മാലിന്യം ചാക്കില്‍ കെട്ടി റോഡുകളിൽ വലിച്ചെറിയുന്ന സംഘങ്ങള്‍ സജീവം. ഇത്തരം സംഘങ്ങളെ പിടികൂടാനായി നിയോഗിച്ചിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരാതിയുണ്ട്.
മാലിന്യം നിരത്തുകളില്‍ വലിച്ചെറിയുന്നവരെ പിടികൂടാൻ നിേയാഗിച്ചവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കേണ്ട നഗരസഭയുടെ ഹെല്‍ത്ത് സ്ക്വഡിെൻറ പ്രവര്‍ത്തനവും നിര്‍ജീവമാണ്.
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി നിയോഗിച്ചിരിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷം പേരും ഭരണകക്ഷിയുടെ ആളുകളെന്നും ആക്ഷേപമുണ്ട്. നഗരസഭയുടെ ഇൗ അലംഭാവം മുതലാക്കി രാത്രിയിൽ മാലിന്യം പൊതുനിരത്തിലും പാര്‍വതി പുത്തനാറിലും ഉപേക്ഷിച്ച് കടക്കുന്ന സംഘങ്ങള്‍ നിരവധിയാണ്.
ഫ്ലാറ്റുകള്‍, അറവുശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്ന് കൂലിക്ക് മാലിന്യം ശേഖരിക്കുന്ന സംഘങ്ങളാണ് ഇതിന് പിന്നില്‍. ഇവര്‍ക്ക് പുറമെ പല വ്യക്തികളും രഹസ്യമായി വാഹനങ്ങളിലെത്തി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യം ഉപേക്ഷിച്ചശേഷം കടന്നുകളയാറുണ്ട്. ഇതുകാരണം ബൈപാസിലെ ഓടകള്‍ മാലിന്യനിക്ഷേപത്തിെൻറ കേന്ദ്രമായി മാറി.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ബൈപാസിലെ ഓടകള്‍ നിറഞ്ഞ് മാലിന്യം റോഡിലേക്ക് ഒഴുകിയതിനാൽ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പിന്നീട് ഹൈവേയുടെ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെ ജീവനക്കാര്‍ എത്തിയാണ് മാലിന്യം വാരിമാറ്റിയത്. ലക്ഷങ്ങള്‍ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പാര്‍വതി പുത്തനാറില്‍ വീണ്ടും മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് ആറിന് പോലും ഭീഷണിയാണ്. കാമറകളില്‍ പെടാതിരിക്കാന്‍ വാഹന നമ്പറുകള്‍ പൂര്‍ണമായും മറച്ച നിലയിലാണ് പലരും മാലിന്യം കൊണ്ടുവന്ന് എറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.