തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷിന് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്. ജയിൽ മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ജയിലിൽ നടത്തിയ പരിശോധനയെ തുടർന്നാണ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ജയിൽ മേധാവി നടത്തിയ അന്വേഷണത്തിൽ സുരക്ഷയെ അടക്കം ബാധിക്കുന്ന നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ജയിലിലെ തടവുകാരുടെ ഫോൺവിളി സംബന്ധിച്ച് ഉത്തരമേഖല ജയിൽ ഡി.െഎ.ജി വിനോദ് കുമാറിെൻറ അന്വേഷണ റിപ്പോർട്ടിെൻറ ഭാഗമായും ജയിൽ മേധാവി കഴിഞ്ഞദിവസം സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ജയിൽ സൂപ്രണ്ട് എ.ജി. സുരേഷിനെതിരെ കർശനമായ നടപടിയിലേക്ക് നീങ്ങുന്നെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. മുമ്പ് നാലു തവണ സസ്പെൻഷനിലായിട്ടുള്ള സുരേഷ് സർക്കാറിനെതിരായി പ്രവർത്തിെച്ചന്നും കണ്ടെത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ നടപടി കൂടുതൽ കർശനമായേക്കും. കൊലക്കേസ് പ്രതികളായ കൊടി സുനി, റഷീദ് എന്നിവരുമായി സൂപ്രണ്ട് അടുത്ത ബന്ധം പുലർത്തിയിരുന്നെന്നാണ് ജയിൽ ഡി.െഎ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.