തിരുവനന്തപുരം: തീവ്രമായ മനുഷ്യസ്നേഹത്താൽ ദീപ്തമായ ഹൃദയത്തോടെ ജ്വലിച്ചുനിന്നിരുന്ന മാതൃകാ വ്യക്തിത്വമായിരുന്നു പ്രഫ. കെ.എ. സിദ്ദീഖ് ഹസനെന്ന് അനുസ്മരണസംഗമം. തിരുവനന്തപുരം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ടി.സി.സി ഹാളിൽ സംഘടിപ്പിച്ച സംഗമത്തിലാണ് പ്രമുഖർ സിദ്ദീഖ് ഹസനെ കുറിച്ച ഹൃദ്യമായ ഒാർമകളും അനുഭവങ്ങളും പങ്കുവെച്ചത്.
ജാതിക്കും മതത്തിനുമതീതമായി മനുഷ്യനെ കണ്ടിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹെമന്ന് പെരുമ്പടവം ശ്രീധരൻ അനുസ്മരിച്ചു. കണ്ടുമുട്ടുേമ്പാഴെല്ലാം ആചാര്യെൻറ മുന്നിൽ നിൽക്കുന്നതായാണ് അനുഭവപ്പെട്ടിരുന്നത്. മനുഷ്യനെയും ജീവിതത്തെയും കാലത്തെയും കുറിച്ച അറിവുകൾ ആ സാമീപ്യങ്ങൾ പകർന്നിരുന്നു. മനുഷ്യസ്നേഹം തീവ്രമായി ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. സമൂഹത്തെക്കുറിച്ച് മനുഷ്യസ്നേഹത്താൽ ജ്വലിച്ചുനിന്ന കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മനുഷ്യസ്നേഹം കൊണ്ട് നിർഭരമായ ഹൃദയമായിരുന്നു. സ്വന്തം ജീവിത സൗകര്യങ്ങളിലെ അപര്യാപ്തതകൾക്കപ്പുറം മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് അദ്ദേഹം പ്രാമുഖ്യം നൽകിയെന്നും പെരുമ്പടവം കൂട്ടിച്ചേർത്തു.
വർഗീയതയുടെയും വിഭാഗീയതയുടെയും കാലത്ത് അദ്ദേഹത്തിെൻറ വിയോഗം ജാതി-മത ഭേദെമന്യേ മുഴുവൻ മനുഷ്യരുടെയും നഷ്ടമാെണന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു. സംഘടനയുടെ നേതാവ് എന്നതിനപ്പുറം എല്ലാവർക്കുംവേണ്ടി നിലകൊണ്ട മനുഷ്യസ്നേഹിയും മഹിതമായ മാതൃകാവ്യക്തിത്വവുമെന്ന നിലയിലായിരുന്നു പ്രഫ.കെ.എ. സിദ്ദീഖ് ഹസെൻറ പ്രസക്തി. സാധ്യമാകുന്നിടത്തോളം നന്മ ചെയ്യാനാണ് അദ്ദേഹം ജീവിതം ചെലവിട്ടത്. മനുഷ്യബന്ധങ്ങളെ കൂട്ടിച്ചേർക്കാനും വിവേചനങ്ങൾ ഒഴിവാക്കി ഒരുമിച്ചുനിർത്താനും സൗഹാർദം ഉറപ്പാക്കാനും അദ്ദേഹം കഠിനമായി അധ്വാനിച്ചു. ഇക്കാര്യത്തിൽ ആരൊക്കെ സഹകരിച്ചോ അവരെയെല്ലാം കൂടെ കൂട്ടി. ആരിലും നന്മ കെണ്ടത്താനുള്ള മനസ്സായിരുന്നു അദ്ദേഹത്തിേൻറത്. അദ്ദേഹം മുന്നോട്ടുവെച്ച നന്മകളുടെ തുടർച്ചകൾ കൂടുതൽ ഉൗർജസ്വലമായി മുന്നോട്ടുകൊണ്ട് പോകാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാരുണ്യം പ്രസരിപ്പിച്ച വ്യക്തിത്വമായിരുന്നു പ്രഫ.കെ.എ. സിദ്ദീഖ് ഹസനെന്ന് എഴുത്തുകാരൻ ഡോ. ജോർജ് ഒാണക്കൂർ അഭിപ്രായപ്പെട്ടു. മനുഷ്യസ്നേഹമായിരുന്നു അദ്ദേഹത്തിെൻറ മതം. എല്ലാവരെയും ഒരുപോലെ കാണാനുള്ള വിശാല ഹൃദയം അദ്ദേഹം സൂക്ഷിച്ചു. സാമൂഹിക ജീവിതത്തിെൻറ പരിവർത്തനത്തിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. വിലമതിക്കാനാകാത്ത ഒാർമകളും അമൂല്യമായ സംഭാവനകളും നൽകിയ വ്യക്തിത്വമാണ് പ്രഫ.കെ.എ. സിദ്ദീഖ് ഹസനെന്ന് ഇ.എം. നജീബ് പറഞ്ഞു.
സി.പി. ജോൺ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, തോന്നയ്ക്കൽ ജമാൽ, കെ.എ. ഷെഫീഖ്, എച്ച്. ഷെഹീർ മൗലവി, ഷിഹാബ് പൂക്കോട്ടൂർ, കെ. അംബുജാക്ഷൻ, കടയ്ക്കൽ ജുനൈദ് തുടങ്ങിയവർ പെങ്കടുത്തു. എസ്. അമീൻ അധ്യക്ഷത വഹിച്ചു. എ. അൻസാരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.