തിരുവനന്തപുരം: കല്ലാട്ടുമുക്ക് കല്ലാട്ട് നഗർ-കൊഞ്ചിറവിള റോഡിലെ ലവ് ഷോർ നഴ്സറിക്ക് മുൻവശമുള്ള സ്ലാബ് പൊട്ടി കാൽനടയാത്രികർക്ക് ഭീഷണിയാകുന്നു. സമീപത്തെ സ്കൂളുകളിലേക്ക് വിദ്യാർഥികൾ നടന്നുപോകുന്ന പാതയാണിത്. കാലൊന്ന് തെറ്റിയാൽ വൻ അപകടത്തിന് കാരണമായേക്കാം.
നഗരസഭ അധികൃതർക്കും മണക്കാട് ഹെൽത്ത് ഓഫിസിലും നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അടിയന്തരമായി ഓടയുടെ തകർന്ന സ്ലാബുകൾ മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കല്ലാട്ട് നഗര്‍ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എ. നുജൂം സെക്രട്ടറി എ. ഷാഹുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.