തിരുവനന്തപുരം: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച കാഞ്ഞിരംപാറ സ്വദേശി സൗമ്യയെ സൈബർ പൊലീസ് പിടികൂടി. ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്സ്ആപ് അക്കൗണ്ടുകൾ വഴിയാണ് സൗമ്യ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്. നൂറിലധികം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് അക്കൗണ്ടുകൾ വഴി വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ഉന്നതപൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
മുൻ സുഹൃത്തിെൻറ ദാമ്പത്യജീവിതം തകർക്കാനാണ് സൗമ്യ ഹണിട്രാപ് ഒരുക്കിയത്. സുഹൃത്തിെൻറ ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണിട്രാപ്പിൽപെടുത്തി. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വിഡിയോ ചാറ്റിൽ നഗ്നദൃശ്യങ്ങൾ കാണിക്കും.പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറുമടക്കം വാങ്ങും. യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകൾ തുടങ്ങും. ഇതുവഴിയാണ് വീട്ടമ്മയുടെ ഫോട്ടോ പ്രചരിപ്പിച്ചത്. അന്വേഷണം യുവാക്കളിലേക്ക് മാത്രം ഒതുങ്ങുമെന്നായിരുന്നു കമ്പ്യൂട്ടർ വിദഗ്ധയായ സൗമ്യ കണക്കൂട്ടിയത്.
ഇവരെ വ്യാജ അക്കൗണ്ടുകളുണ്ടാക്കൻ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് പിടികൂടിയിരുന്നു. നെബിനിൽനിന്നാണ് സൗമ്യയെക്കുറിച്ച കൂടുതൽ വിവരങ്ങൾ സൈബർ പൊലീസിന് ലഭിച്ചത്. സൈബർ ഡിവൈ.എസ്.പി ശ്യാംലാൽ, ഇൻസ്പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.