പോത്തൻകോട്: വളർത്തുനായെ കുത്തിപ്പരിക്കേൽപ്പിച്ചത് തടയാൻ ശ്രമിച്ച വീട്ടമ്മക്ക് നേരെ വധഭീഷണി ഉയർത്തിയതായി പരാതി. നരിക്കൽ സ്വദേശിനിയായ മിനി സുരേഷാണ് പൊലീസിൻ പരാതി നൽകിയത്. നിരവധി കേസുകളിൽ പ്രതിയായ ശ്രീകാന്താണ് വീട്ടുമുറ്റത്ത് നിന്ന വളർത്തുനായെ ആക്രമിച്ചത്. നായെ അകാരണമായി ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മിനി സുരേഷിന്റെ പഗ് ഇനത്തിലെ വളർത്തുനായെ ശ്രീകാന്ത് ആക്രമിച്ചത്. കത്തികൊണ്ട് നായെ കുത്തുകയായിരുന്നു. പരാതി നൽകിയതറിഞ്ഞ് ഇന്നലെ രാത്രി ശ്രീകാന്തിന്റെ കൂട്ടാളികൾ ഇവരുടെ വീടിന് മുന്നിലെത്തി ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടു. നിരവധി കേസുകളിൽ പ്രതികളായ മൂന്നംഗ അക്രമിസംഘത്തെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.