ആര്യനാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തെരുവുനായ് ശല്യം കൊണ്ട് യാത്രക്കാരും നാട്ടുകാരും ദുരിതത്തില്‍. നായകള്‍ തമ്മിൽ കടിപിടി കൂടുന്നത് കാരണം യാത്രക്കാർക്ക് പലപ്പോഴും ഡിപ്പോയിൽ ബസ് കാത്ത് നിൽക്കാൻ കഴിയുന്നില്ല. യാത്രക്കാർക്ക് നേരെ പട്ടികള്‍ കുരച്ച് പാെഞ്ഞടുക്കാറുണ്ട്. ഇവയുടെ ആക്രമണത്തിൽനിന്ന് മിക്കപ്പോറും കഷ്ടിച്ചാണ് യാത്രക്കാർ രക്ഷപ്പെടുന്നത്.
രണ്ടാമത്തെ നിലയിലേക്ക് പോകുന്ന ഗോവണിയിൽ നായ്ക്കൾ കിടക്കുന്നതിനെ തുടർന്ന് കാഷ് കൗണ്ടറിൽ കൺസഷൻ ടിക്കറ്റെടുക്കാൻ വിദ്യാർഥികൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലും നായ്ക്കൾ താവളമാക്കുന്നുണ്ട്. നായ്ക്കളുടെ ശല്യം ഡിപ്പോ അധികൃതർ പല തവണ പഞ്ചായത്ത് അധികൃതറെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.
സമീപത്തെ മാർക്കറ്റിൽനിന്ന് മാംസ, മത്സ്യാവശിഷ്ടങ്ങൾ പട്ടികൾ കടിച്ചുവലിച്ച് റോഡുകളിലും സമീപപ്രദേശങ്ങളിലും കൊണ്ടിടുന്നത് സ്ഥിരം കാഴ്ചയാണ്. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്ന് യാത്രക്കാരും ഡിപ്പോ ജീവനക്കാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.