തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ്ക്കളുടെ എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്താനൊരുങ്ങി കോര്പറേഷന്. അംഗീകൃത സംഘടനകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ തിങ്കളാഴ്ച വിളിച്ചുചേർത്ത സ്പെഷൽ കൗൺസിൽ യോഗത്തിൽ അറിയിച്ചു. എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള മോണിറ്ററിങ് സെൽ പുനഃസംഘടിപ്പിക്കും. എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അടിയന്തര പരിശീലനം നല്‍കുമെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജമീല ശ്രീധരന് സ്പെഷല്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
തെരുവുനായ്ക്കളും ഭൂമിയുടെ അവകാശികളാണ്. ലോക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ തെരുവുനായ്ക്കൾക്കും ആളുകൾ എത്താത്ത മലയോര മേഖലയിലെ കുരങ്ങുകൾക്കും ഭക്ഷണം എത്തിക്കണമെന്ന് ആവശ്യപ്പെട്ട സർക്കാറാണിത്. മിണ്ടാപ്രാണികളുടെ പ്രശ്നം പരിഹരിക്കുന്നതിന് അവരെ കൂടി സമൂഹത്തിെൻറ ഭാഗമാക്കി ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കികൊണ്ടു ചേർത്തുപിടിക്കാനാണ് ഭരണസമിതി ആഗ്രഹിക്കുന്നത്. അതിന് ജനങ്ങളുടെ സഹകരണം വേണമെന്നും മേയർ അഭ്യർഥിച്ചു.
എ.ബി.സി പദ്ധതിയുടെ ഭാഗമായി പിടികൂടുന്ന നായ്ക്കള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കും. വണ്ടിത്തടത്തെ മൃഗാശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 18 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞു. ഇവിടത്തെ നവീകരണത്തിനായി 4.19 കോടി രൂപ നഗരസഭ നേരത്തെ അംഗീകരിച്ചതാണ്. മൃഗസ്നേഹികളുടെ ആവശ്യപ്രകാരം കൗണ്‍സിലര്‍മാര്‍ക്കും നഗരവാസികള്‍ക്കുമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. ഈ മാസം 17ന് കോര്‍പറേഷെൻറ നേതൃത്വത്തില്‍ മൃഗസ്നേഹികളുടെയും സംഘടനകളുടെയും യോഗം വിളിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് കോര്പറേഷന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികള്‍ പരിമിതമാണെന്ന് ബി.ജെ.പി അംഗം തിരുമല അനില്‍, വന്ധ്യംകരണപ്രവര്ത്തനങ്ങള്ക്കുള്ള ഫണ്ട് ചിലവിട്ടതില്‍ അഴിമതിയുണ്ടെന്ന് എം.ആര്. ഗോപന്, സ്വകാര്യവ്യക്തികള്‍ ൈകയേറിയ സ്ഥലങ്ങള്‍ ഏറ്റെടുത്ത് അഭയകേന്ദ്രം നിര്‍മിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് പി. അശോക് കുമാർ, കേന്ദ്രസർക്കാറിനോട് എ.ബി.സി നയങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ കഴിയോമെന്ന് കൗൺസിൽ ഒന്നടങ്കം ആവശ്യപ്പെടണമെന്ന് പാളയം രാജൻ എന്നിവർ ആവശ്യപ്പെട്ടു. ഡി.ആര്. അനില്‍, പി. പത്മകുമാര്‍, ജോണ്സണ് ജോസഫ്, മേരി പുഷ്പം, എസ്. സലിം, അംശു വാമദേവന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.