നാഗർകോവിൽ: തമിഴ്നാട്ടിൽ കോവിഡ് വ്യാപനം കുറഞ്ഞുവരവെ അയൽ ജില്ലയായ തിരുവനന്തപുരത്തെ വ്യാപനം ആശങ്കയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ചൊവ്വാഴ്ച നാഗർകോവിലിൽ കോവിഡ് പ്രതിരോധ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ കോവിഡ് വർധന അതിർത്തി ജില്ലയായ കന്യാകുമാരി അതീവ ജാഗ്രതയോടെ വീക്ഷിക്കുകയാണ്.
രണ്ട് ജില്ലയുമായി സമ്പർക്കം പുലർത്തുന്നവർ തമിഴ്നാടിെൻറ മറ്റ് ഭാഗങ്ങളിൽ യാത്ര ചെയ്താൽ കോവിഡ് വ്യാപനം കൂടാൻ സാധ്യതയുണ്ട്. അതിനാൽ ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. യോഗത്തിന് മുമ്പ് നടന്ന ചടങ്ങിൽ അദ്ദേഹം 268.58 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ക്ഷേമനിധി വിതരണവും നടത്തി.
ചടങ്ങിൽ മന്ത്രി കടമ്പൂർ രാജു, ഡൽഹി പ്രതിനിധി ദളവായ് സുന്ദരം, ജില്ലാ കലക്ടർ എം. അരവിന്ദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.