തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോ ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ 11 വരെ അടച്ചിടും. ഈ സമയത്തെ സർവിസുകൾ തമ്പാനൂരിന് പകരം വികാസ്ഭവനിൽ നിന്നാണ് ഓപറേറ്റ് ചെയ്യുക.
നാഗർകോവിൽ ഭാഗത്തേക്കുള്ള ബസുകൾ പാപ്പനംകോട്ടുനിന്നും. തമ്പാനൂർ ഷോപ്പിങ് കോംപ്ലക്സിലെ കടകളും ഓഫിസുകളും ചൊവ്വാഴ്ച രാവിലെ 11 വരെ അടച്ചിടും. കോർപറേഷന്റെ തമ്പാനൂരിലെ മൾട്ടി ലെവൽ പാർക്കിങ് സമുച്ചയത്തിലെ വാഹനങ്ങൾ തിങ്കളാഴ്ച ഒഴിപ്പിക്കും.
ചൊവ്വാഴ്ച തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർക്കുള്ള പ്രവേശനവും പുറത്തിറങ്ങലും പവർഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അധിക ബുക്കിങ് കൗണ്ടറുകളുകൾ രണ്ടാം പ്രവേശന കവാടത്തിൽ ക്രമീകരിക്കും.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലെ സ്റ്റാളുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ പ്രധാനമന്ത്രി മടങ്ങും വരെ പൂർണമായും അടച്ചിടും. രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിൽ തിങ്കളാഴ്ച മുതൽ അടക്കും. 25ന് ഉച്ചവരെ നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിൽ മാത്രം പ്രവേശനമുണ്ടാകും. ഞായറാഴ്ച മുതൽ കേന്ദ്ര സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.