ശംഖുംമുഖം: വിമാനത്താവളത്തിന് തല്ക്കാലം പുതിയ ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ ചുമതലയേല്‍ക്കും. നിലവിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫിസറായി നിയോഗിച്ചിരുന്ന മധുസൂദനറാവുവിന് എതിരെ സഹപ്രവര്‍ത്തക പീഡനക്കേസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ് മധുസൂദനറാവുവിനെ തല്‍സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. തുടര്‍ന്നാണ് തല്ക്കാലം പുതിയ സി.എ.ഒയെ നിയമിക്കാന്‍ തീരുമാനമായത്.
അദാനി വിമാനത്താവളങ്ങളുടെ ചീഫ് ഓപറേഷന് ഓഫിസറായ മഹാപാത്രക്കാണ് തിരുവനന്തപുരം വിമാനത്തവളത്തിന്റെ ചാര്‍ജ് നൽകാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ ഡല്‍ഹിയില്‍ നിന്ന് മഹാപത്ര തിരുവനന്തപുരത്തെത്തി. എന്നാല്‍, ഈ വിവരം അദാനിഗ്രൂപ് ഔദ്യോഗികമായി പുറത്ത് വിട്ടില്ല.
എയര്‍പോര്‍ട്ട് അതോറ്റിയില്‍ വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച മഹാപത്ര എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് രാജി വെച്ച് അദാനിഗ്രൂപ്പിന്റെ ഭാഗമാവുകയായിരുന്നു. അദാനി ഗ്രൂപ് രാജ്യത്തെ വിമാനത്താവളങ്ങള്‍ ഒന്നൊന്നായി ഏറ്റെടുത്തതോടെ മാഹപത്ര അദാനിഗ്രൂപ്പിന്റെ വിമാനത്തവാളങ്ങളുടെ ചീഫ് ഓപറേഷന് ഓഫിസറായി നിയോഗിക്കപ്പെടുകയായിരുന്നു.
മധുസൂദനറാവുവിന് എതിരെ സഹപ്രവര്‍ത്തക നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ അദാനിഗ്രൂപ്പിന്റെ പ്രത്യേക സംഘവും ഇന്ന് തിരുവനന്തപുരത്ത് എത്തും. മധുസൂദനറാവുവിന് എതിരെ പൊലീസില്‍ പരാതി നല്‍കിയതിനൊപ്പം യുവതി അദാനിഗ്രൂപ്പിനും പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്ന് ഏറ്റെടുത്ത ശേഷം ആദ്യ ചീഫ് എയര്‍പോര്‍ട്ട് ഓഫിസറായി നിയോഗിച്ച മധുസൂദനറാവു നീണ്ട കാലം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ തിരുവനന്തപുരം വിമാനത്തവളത്തില്‍ ഫിനാന്‍സ് വിഭാഗത്തിലെ മാനേജരായിരുന്നു. പിന്നീട് ഉദ്യോഗക്കയറ്റത്തെ തുടര്‍ന്ന് വിശാഖപട്ടണം എയര്‍പോര്‍ട്ടിന്റെ ഡയറക്ടറാവു
കയും പിന്നീട് എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് വിരമിക്കുകയും അദാനിഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് വിമാനത്താവളകാര്യങ്ങള് നന്നായി അറിയാവുന്ന ഒരാളെത്തന്നെ ഉന്നതമായ പദവിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മധുസൂദനറാവുവിനെ ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ പദവി നല്കി നിയോഗിച്ചത്.
വിമാനത്താവള നടത്തിപ്പിന് അദാനിക്ക് ഒപ്പം ഒരുവര്‍ഷം എയര്‍പോര്‍ട്ട് അതോറിറ്റിയും പങ്കാളിയാണെങ്കിലും വിമാനത്താവളം ഏറ്റെടുത്ത ദിവസം തെന്ന എയര്‍പോര്‍ട്ട് ഡയറക്ടര്‍ എന്ന പദവി നിര്‍ത്തലാക്കി ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ പദവിയില്‍ നിയോഗിക്കുകയായിരുന്നു. മാസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് ആരോപണവിധേയനായി സസ്പെൻഡ് ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.