മംഗലപുരം: ഓട്ടോഡ്രൈവറെ മൂന്നംഗസംഘം വെട്ടിപ്പരിക്കേൽപിച്ചു. മംഗലപുരം സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന മംഗലപുരം തോപ്പിൽവീട്ടിൽ അനസിനാണ് (28) വെേട്ടറ്റത്.ശനിയാഴ്ച രാത്രി 7.30 ഒാടെയാണ് സംഭവം. സ്റ്റാൻഡിൽനിന്ന് ഒരാൾ അനസിനെ മുരുക്കുംപുഴയിൽ ബെർത്ത് ഡേ പാർട്ടിക്ക് പോകാനെന്ന് പറഞ്ഞ് ഓട്ടം വിളിച്ചു. ഓട്ടോയുടെ തൊട്ടുമുന്നിലായി ഒരു ബൈക്കിൽ രണ്ടുപേർ പോകുന്നുണ്ടായിരുന്നു. മരുക്കുംപുഴ പുത്തൻകാവിൽ ക്ഷേത്രത്തിന് അടുത്ത് എത്തിയപ്പോൾ ബൈക്കിൽ പോയവർ വാഹനത്തിന് കുറുകെ നിർത്തി മൂന്നുപേർ ചേർന്ന് അനസിനെ വെട്ടിപ്പരിക്കേൽപിച്ചു.
അനസ് ഓടി അതുവഴി വന്ന കാറിൽ കയറി. അക്രമികൾ പിന്നാലെ ഓടിയെങ്കിലും കാർ വേഗത്തിൽ പോയതിനാൽ അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കൈയിലും നെഞ്ചിലും പിന്നിലും വെട്ടേറ്റ അനസ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ അക്രമിച്ചവരെ അറിയില്ലെന്നാണ് അനസ് പൊലീസിനോട് പറഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. ജങ്ഷനിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.