ആറ്റിങ്ങൽ: വിശ്വാസപരമായ ആഘോഷങ്ങൾ സമാപിച്ചു, ഇനി തെരഞ്ഞെടുപ്പ് മാത്രം. ഈദ്, ഈസ്റ്റർ, വിഷു ആഘോഷങ്ങളാണ് ഈ പ്രചാരണ കാലയളവിൽ നടന്നത്. രാഷ്ട്രീയ പാർട്ടികൾ മൂന്ന് ആഘോഷങ്ങളെയും ഏറ്റെടുത്തിരുന്നു. എല്ലാ മുന്നണികളും സ്ഥാനാർഥികളും ആഘോഷ ദിനങ്ങളെ പ്രത്യേകം പ്രചാരണ ദിവസമായി കണ്ടു പ്രവർത്തിച്ചിരുന്നു.
ഈസ്റ്ററിന് ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ചും ഈദിന് മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചുമാണ് പ്രചാരണം സംഘടിപ്പിച്ചത്. ആശംസ കാർഡുകൾ തയാറാക്കി അതത് ദിവസങ്ങളിൽ വീടുകളിൽ എത്തിച്ചു. വിഷുവിന് എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണ പ്രവർത്തനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന പര്യടനങ്ങൾക്ക് തുടക്കമായി.
എൻ.ഡി.എക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗം തിങ്കളാഴ്ച കാട്ടാക്കടയിൽ നടന്നു. എൽ.ഡി.എഫിനുവേണ്ടി സി.പി.എം മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് ചൊവ്വാഴ്ച മണ്ഡലത്തിലെ മൂന്നു കേന്ദ്രങ്ങളിൽ സംസാരിക്കും.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി തിങ്കളാഴ്ച അരുവിക്കര മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.
അഡ്വ.ജി. സ്റ്റീഫൻ എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു. കാട്ടാക്കട, ചന്തനട, നാടുകാണി, മുളയംകോട്, മുതിയാവിള, തൊട്ടമൂല, മഠത്തിക്കോണം, അരുവിക്കുഴി, കല്ലാമം, പന്നിയോട്, മാമ്പള്ളി, പേഴുംമൂട്, മഞ്ചാടി, കൊണ്ണിയൂർ, മുളമൂട്, പൂവച്ചൽ, പുന്നമൂട്, ഓണംകോട് വഴി നാവെട്ടികോണത്ത് സമാപിച്ചു. ഉച്ച വിശ്രമത്തിനുശേഷം മിനി നഗറിൽനിന്ന് പുനരാരംഭിച്ചു.
മാങ്കുഴി, മണമ്പൂര്, കടമ്പനാട്, പാലക്കുഴി, കാച്ചാണി, അഴീക്കോട്, കരുമക്കോട്, വെള്ളൂർക്കോണം, കുറിഞ്ചിലക്കോട്, മുണ്ടേല, മൈലമൂട്, വട്ടക്കുളം വഴി അരുവിക്കര സമാപിച്ചു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തിങ്കളാഴ്ച നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ വാഹന പര്യടനം നടത്തി.
കോയിക്കൽ ജങ്ഷനിൽ കോൺഗ്രസ് ജില്ല പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കല്ലറ സുകു അധ്യക്ഷതവഹിച്ചു.
മാർക്കറ്റ് ജങ്ഷൻ, മഞ്ച, ഞെട്ട, പേരുമല, ആനക്കോണം, കായ്പ്പാടി, കെൽട്രോൺ, മുക്കോല, വഴയില, ചെറുവള്ളി, കാരനോട്, കല്ലയം, മരുതൂർ, ഒഴുകുപാറ വഴി വട്ടപ്പാറ സമാപിച്ചു. ഉച്ച വിശ്രമത്തിനുശേഷം പ്രശാന്ത് നഗറിൽ നിന്നും പുനരാരംഭിച്ചു. നരിക്കല്ല്, പൂവത്തൂർ, മുക്കോല, പഴകുറ്റി, കൊല്ലംകാവ്, പനച്ചമൂട്, ആലപ്പുറം, മലമ്പുഴ, കൊച്ചുകരിക്കകം, പേരില വഴി മുതിയൻകാവിൽ സമാപിച്ചു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനൊപ്പം കാട്ടാക്കടയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ഉച്ചക്കുശേഷം വോട്ടർമാരെ നേരിൽ കാണുന്നതിനായി പര്യടനം ആരംഭിച്ചു. പ്രധാന കവലകളിൽ എത്തി വോട്ടർമാരെ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.