തിരുവനന്തപുരം: ഇ-ഹെൽത്തിെൻറ ഭാഗമായി മെഡിക്കൽ കോളജിൽ നടന്നുവരുന്ന ഇ-ഹെൽത്ത് പദ്ധതി നിർവഹണം അവസാന ഘട്ടത്തിലേക്ക്. ഡിസംബറോടെ ഇ-ഹെൽത്ത് പദ്ധതി പൂർണമായും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഡോക്ടർമാർ കുറിപ്പ് നൽകാതെ തന്നെ ഒ.പിയിലിരുന്ന് ലാബ് പരിശോധനകളും എക്സ് റേയും ഓൺലൈനായി ലഭ്യമാക്കാനുള്ള സംവിധാനത്തിെൻറ പ്രാരംഭ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. മുൻകൂർ ഓൺലൈൻ അപ്പോയിൻറ്മെൻറ്, റിവ്യൂ അപ്പോയിൻറ്മെൻറ് എന്നീ സൗകര്യങ്ങളോടെയാണ് പദ്ധതി ജനങ്ങളിലേക്കെത്തുന്നത്.
എസ്.എ.ടി ഉൾപ്പെടെ ഐ.പിയും പുതിയ സംവിധാനം വഴി ആരംഭിച്ചു. അഡ്മിഷൻ, വാർഡ് ട്രാൻസ്ഫർ, ബെഡ് അലോട്ട്മെൻറ്, ഡിസ്ചാർജ് എന്നിവ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കി. കോവിഡ് രോഗബാധ മാറി വരുന്നതനുസരിച്ച് പേ വാർഡ് ബുക്കിങ് ഉൾപ്പെടെ ആശുപത്രിയിലെത്താതെ തന്നെ നടത്താൻ കഴിയും. ഐ.പിയിലെ ലാബ് സംവിധാനത്തിെൻറയും ടെലി മെഡിസിെൻറയും പരീക്ഷണ ഘട്ടങ്ങൾ നടക്കുകയാണ്. ഈ വർഷം അവസാനത്തോടെ കിടത്തിചികിത്സാ വിഭാഗത്തിൽ അഡ്മിഷൻ മുതൽ ഡിസ്ചാർജ് വരെയുള്ള കാര്യങ്ങൾ ഇ-ഹെൽത്ത് സോഫ്റ്റ്വെയർ മുഖേന നടപ്പാക്കാൻ കഴിയും. അത്യാഹിത വിഭാഗം പുതിയ എമർജൻസി മെഡിസിൻ വിഭാഗത്തിൽ എത്തുന്ന മുറക്ക് ഓൺലൈൻ സംവിധാനം ലഭ്യമാകും വിധം കമ്പ്യൂട്ടർ ശൃംഖല സജ്ജമായിട്ടുണ്ട്.
എസ്.എ.ടിയിലെ പീഡിയാട്രിക് സർജറി, ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് എന്നിവയിലെ കമ്പ്യൂട്ടർവത്കരണം നേരത്തേ തന്നെ പൂർത്തിയാക്കി. ഒ.പി ടിക്കറ്റ് എടുക്കുന്നതിലെ സുതാര്യതയും ക്യൂ സമ്പ്രദായവും തിരക്കൊഴിവാക്കി ഡോക്ടറെ കാണാനുള്ള ഡിസ്പ്ലേ സംവിധാനവുമെല്ലാം ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥിതിയിലായി.ഇ-ഹെൽത്ത് പദ്ധതിയുടെ തുടക്കത്തിൽ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ േഡറ്റാ എന്‍ട്രി ഓപറേറ്ററുടെപോലും സഹായമില്ലാതെ ഡോക്ടര്‍മാര്‍ക്ക് സ്വയം ശേഖരിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയിലാകെയുള്ള നിരവധി സോഫ്റ്റ്വെയര് കമ്പനികള്‍ പരമാവധി പരിശ്രമിച്ചിട്ടും കഴിയാത്ത കാര്യമാണ് വിജയകരമായി നടന്നത്. ചെറിയ രോഗവുമായി വന്നിട്ടുള്ള രോഗിയുടെ പോലും വിവരങ്ങള്‍ ശേഖരിച്ചു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് ആരംഭിച്ച പദ്ധതി കോവിഡ് വ്യാപനം മൂലം പ്രതിസന്ധി നേരിട്ടെങ്കിലും സർക്കാറിെൻറ നിരന്തര ഇടപെടലുകൾ കൊണ്ട് കോവിഡ് മൂലമുള്ള പരിമിതികൾ മറികടക്കാൻ സഹായിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീൻ, ഇ-ഹെൽത്തിെൻറ ചുമതലക്കാരനായ ഡോ. കെ.വി വിശ്വനാഥൻ എന്നിവർ കമ്പ്യൂട്ടർവത്കരണ പ്രവർത്തനങ്ങൾ നിരന്തരം അവലോകനം ചെയ്ത് കുറവുകൾ പരിഹരിക്കുന്നതിനു നേതൃത്വം നൽകി.
ചിത്രം: ഇ-ഹെൽത്തിെൻറ ഭാഗമായുള്ള ഇ-റേഡിയോളജി സംവിധാനത്തിെൻറ പ്രാരംഭ പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തീകരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.