മെഡിക്കല്‍ കോളജ്: എസ്.എ.ടി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി പുറത്തേക്കിറങ്ങാനുള്ള ഗേറ്റ് പൂട്ടിയിട്ടതില്‍ പ്രതിഷേധം ശക്തം. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദനയുടെ കൊലപാതകം നടന്നശേഷമാണ് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയെതെന്നാണ് രോഗികളും ബന്ധുക്കളും ആരോപിക്കുന്നത്. ആശുപത്രിയുടെ സുരക്ഷ മുന്നില്‍കണ്ടാണ് ഗേറ്റ് പൂട്ടിയിട്ടതെന്ന് അധികൃതർ പറയുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്ന പ്രധാന ഗേറ്റില്‍കൂടി മാത്രമാണ് പുറത്തേക്ക് ഇറങ്ങാന്‍ കഴിയുക.
കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ഗേറ്റിനോട് ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈജീനിക് കോഫി ഷോപ്പിലേക്കും വിവിധ ഫാര്‍മസികളിലേക്കും പോകുന്നവര്‍ക്കും തിരികെ വരുന്നവര്‍ക്കുമാണ് ഗേറ്റ് പൂട്ടിയതിലൂടെ ഏറെ പ്രയാസം. കുട്ടികൾക്കും ഗര്‍ഭിണികള്‍ക്കുമായുള്ള അത്യാഹിത വിഭാഗങ്ങളില്‍ പോകുന്നവരും ഏറെ ദുരിതമനുഭവിക്കുന്നു. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്കിയപ്പോള് എസ്.എ.ടിയില്‍ പ്രവേശിക്കാനും പുറത്തുപോകാനും ഏകജാലകം മതിയെന്നും പരാതിക്ക് പ്രസക്തിയില്ലെന്നുമാണ് മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.