കാട്ടാക്കട: മദ്യപിക്കാൻ സൗകര്യം നൽകാത്തതിന് കുരുതംകോട് തൂണിപ്പാട് തട്ടുകട നടത്തുന്ന വീട്ടമ്മയെയും മകനെയും മൂന്നംഗസംഘം കൈയേറ്റം ചെയ്തതായി പരാതി.
കുരുതംകോട് പാലയ്ക്കൽ ശാലോം ഭവനിൽ ടി. ശ്രീകലയെയും മകൻ അരുൺകുമാറിനെയുമാണ് കടയിൽ ഭക്ഷണം കഴിക്കാനെത്തിയവർ കൈയേറ്റം ചെയ്തതായി കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച കടയിലെത്തിയ മൂന്നുപേർ ഭക്ഷണം കഴിച്ചശേഷം മദ്യപിക്കാൻ ഗ്ലാസും വെള്ളവും ചോദിച്ചു.
നൽകാത്തതിനാൽ കൈയേറ്റം ചെയ്തതായും തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇവരെ തിരിച്ചയച്ചെങ്കിലും പിന്നീടെത്തി വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.