വെള്ളറട ഇൻസ്​പെക്ടറെ ക്രമസമാധാന ചുമതലയിൽനിന്ന്​ മാറ്റണമെന്ന്​ മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മൃ​ദു​ൽ​കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്നും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശം.

അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ശി​പാ​ർ​ശ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്റ​ണി ഡൊ​മി​നി​ക് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. 2022 ഏ​പ്രി​ൽ 18 ന് ​വൈ​കു​ന്നേ​രം വെ​ള്ള​റ​ട പു​തി​ച്ച​ൽ വി​ളാ​കം വീ​ട്ടി​ൽ മ​ഞ്ചേ​ഷി​നെ മ​ർ​ദ്ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ​രാ​തി​ക്കാ​ര​നാ​യ മ​ഞ്ചേ​ഷ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

പ​രാ​തി​യെ​ക്കു​റി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്റെ അ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി. പ​രാ​തി​ക്കാ​ര​നാ​യ മ​ഞ്ചേ​ഷി​ന് ഇ​ൻ​സ്പെ​ക്ട​ർ മൃ​ദു​ൽ​കു​മാ​റി​ൽ​നി​ന്ന്​ മ​ർ​ദ്ദ​ന​മേ​റ്റ​താ​യി അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ടെ​ത്തി. ക​മീ​ഷ​നി​ൽ​നി​ന്ന്​ മു​മ്പും ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​നാ​യ ഇ​ൻ​സ്പെ​ക്ട​റെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​നി​ന്ന്​ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ ശി​പാ​ർ​ശ.

എ​ന്നാ​ൽ, വെ​ള്ള​റ​ട ബി​വ​റേ​ജ​സി​ന​ടു​ത്തെ വീ​ട്ടി​ൽ യു​വാ​ക്ക​ൾ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് താ​ൻ സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്നും സം​ഭ​വ​സ്ഥ​ല​ത്ത്നി​ന്ന് അ​ഞ്ചാ​റ് പേ​ർ ഓ​ടി പോ​യെ​ന്നും പൊ​ലീ​സ് ആ​രെ​യെ​ങ്കി​ലും പി​ന്തു​ട​രു​ക​യോ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ ക​മീ​ഷ​നെ അ​റി​യി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര ഡി.​വൈ.​എ​സ്.​പി.​യി​ൽ​നി​ന്ന്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. ഇ​തി​ൽ പ​രാ​തി​ക്കാ​ര​നാ​യ മ​ഞ്ചേ​ഷി​നെ മ​ദ്യ​പാ​നം ന​ട​ന്ന വീ​ട്ടി​ൽ ക​ണ്ടെ​ന്നും ആ​ൾ​ക്കാ​രെ കൂ​ട്ടി മ​ദ്യ​പി​ക്ക​രു​തെ​ന്നും ചീ​ട്ടു​ക​ളി​ക്ക​രു​തെ​ന്നും താ​ൻ താ​ക്കീ​ത് ന​ൽ​കി​യ​താ​യി സി.​ഐ. മൊ​ഴി ന​ൽ​കി​യ​താ​യി പ​റ​യു​ന്നു​ണ്ട്. അ​തി​ന്​ വി​രു​ദ്ധ​മാ​യി താ​ൻ പ​രാ​തി​ക്കാ​ര​നെ ക​ണ്ടി​ട്ടേ​യി​ല്ലെ​ന്നാ​ണ് സി.​ഐ. ക​മീ​ഷ​ന് ന​ൽ​കി​യ മൊ​ഴി. ര​ണ്ടു മൊ​ഴി​ക​ളും പ​ര​സ്പ​ര വി​രു​ദ്ധ​മാ​ണെ​ന്ന് ക​മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - The Human Rights Commission has ordered the removal of the Vellarada inspector from law and order duties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.