വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് സംശയിച്ച് എയര്‍ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ എക്സ്റേ എടുക്കുന്നതിനായി ഈഞ്ചക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ചാടിപ്പോയ സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം വിളകുംപാറ സ്വദേശി സിദ്ദിഖ് മുഹമ്മദ് (24) ആണ് കസ്റ്റംസ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എത്തിയതായിരുന്നു സിദ്ദിഖ്. കസ്റ്റംസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ദേഹ പരിശോധനക്ക് വിളിച്ചപ്പോള്‍ പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് ഇയാളെ കാറില്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നത്.
ആശുപത്രിയില്‍ കാര്‍ നിര്‍ത്തിയ ഉടന്‍ സിദ്ദിഖ് ഡോര്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ അധികൃതര്‍ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നൽകി. സംഭവ ദിവസം പൊലീസ് നഗരത്തിലെ പല ഭാഗങ്ങളിലും തപ്പിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവാവിനെ എത്രയുംവേഗം പിടികൂടാന്‍ കഴിയുമെന്ന വിശ്വാസമാണ് വഞ്ചിയൂര്‍ പൊലീസിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.