പോത്തൻകോട് ഡിവിഷൻ നിലനിർത്തി എൽ.ഡി.എഫ്; വിജയം 1630 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്

പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. എൽ.ഡി.എഫിലെ മലയിൽകോണം സുനിൽ 1630 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ വികസനകാര്യ സ്ഥിരം അധ്യക്ഷനായിരുന്ന എം. ശ്രീകണ്ഠൻ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

കഴിഞ്ഞ തവണ എൽ.ഡി.എഫിലെ ശ്രീകണ്ഠൻ 1584 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നു വിജയിച്ചത്. ഇത്തവണ എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടാനായി. യു.ഡി.എഫിലെ സാജൻ ലാലാണ് രണ്ടാം സ്ഥാനത്ത്.  കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി  ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എൽ.ഡി.ഫ് 3419 വോട്ടുകളും യു.ഡി.എഫിന് 1789 വോട്ടുകളും ബി.ജെ.പിക്ക് 1768 വോട്ടുകളും ലഭിച്ചു. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് മൂന്നും അംഗങ്ങളാണുള്ളത്. 

Tags:    
News Summary - The LDF retained the Pothencode division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.