തിരുവനന്തപുരം: തൊഴിൽ വകുപ്പിലെ എല്ലാ ഫയലുകളിലും അടിയന്തര നടപടി ഉറപ്പാക്കണമെന്നും ഫയലുകളിലെ അനാവശ്യ കാലതാമസം അംഗീകരിക്കില്ലെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി.
തൊഴിലാളികളുടെ ആനുകൂല്യങ്ങളും തൊഴിൽ തർക്കങ്ങളുമായും ബന്ധപ്പെട്ട ഫയലുകൾ പ്രത്യേക പരിഗണന അർഹിക്കുന്നു. ഗ്രാറ്റ്വിറ്റി, മിനിമം വേതന കുടിശ്ശിക എന്നിവ സംബന്ധിച്ച ഫയലുകൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് നടപടി ഉറപ്പാക്കണം.
പ്രതിമാസ റിവ്യൂ നടത്തി ലേബർ കമീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പ്രത്യേക ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ തർക്കം സംബന്ധിച്ച ഫയലുകൾ ചില ലേബർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം ഇത്തരത്തിലുള്ള എല്ലാ ഫയലുകളിലും നടപടി പൂർത്തിയാക്കണം. ബിൽഡിങ് സെസ് സംബന്ധിച്ച ഫയലുകളിലും അടിയന്തര നടപടി സ്വീകരിക്കണം. സെസ് അദാലത്തുകൾ ഊർജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.