തിരുവനന്തപുരം: ഡോ. കപിലാവാത്സ്യായൻ പ്രഥമ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിന്​ ചൊവ്വാഴ്​ച അരങ്ങുണരും. മന്ത്രി എ.കെ. ബാലൻ ഉദ്​ഘാടനം നിർവഹിക്കും.

ഇന്ത്യൻ ശാസ്ത്രീയനൃത്ത രംഗത്തെ മാതൃഭാവവും പ്രശസ്ത എഴുത്തുകാരിയും സംഘാടകയും ഇന്ത്യൻ കലകളെ വിദേശങ്ങളിൽ പരിചയപ്പെടുത്തുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത ഈയിടെ അന്തരിച്ച പത്മവിഭൂഷൺ ഡോ. കപിലാ വാത്സ്യായ​െൻറ സ്മരണാർഥമാണ് ഭാരത് ഭവ​െൻറയും യുവജന ക്ഷേമ ബോർഡി​െൻറയും സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലത്തി​െൻറയും നേതൃത്വത്തിൽ നൃത്തരാവ് ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്​ച, പത്മശ്രീ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യയിലെ ആദ്യ ട്രാൻസ്​ജെൻഡർ കലാകാരി നർത്തകി നടരാജൻ അവതരിപ്പിക്കുന്ന ഭരതനാട്യം, ആർ.എൽ.വി രാമകൃഷ്ണൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഷിജിത്തും പാർവതിയും ചേർന്നവതരിപ്പിക്കുന്ന ഭരതനാട്യം, ഡോ. ഐശ്വര്യവാര്യരുടെ മോഹിനിയാട്ടം എന്നീ അവതരണങ്ങൾ ഓൺലൈൻ പ്രേക്ഷകർക്ക് മുന്നിലെത്തും.

വിശ്രുത ഭരതനാട്യം നർത്തകിയും പ്രശസ്ത കാർട്ടൂണിസ്​റ്റ്​ ആർ.കെ. ലക്ഷ്മണി​െൻറ പത്നിയുമായ കമലലക്ഷ്മൺ, കലാമണ്ഡലം സത്യഭാമ, കഥക് നൃത്ത രംഗത്തെ വിശ്രുത കലാകാരി സിതാര ദേവി, മണിപ്പൂരി നൃത്താചാര്യൻ ഗുരു വിപിൻ സിങ്​, രബീന്ദ്രനാഥ ടാഗോർ, കുച്ചുപ്പുടി ആചാര്യൻ ഗുരു വേദാന്തം സത്യനാരായണ ശർമ്മ, വടക്കൻ കഥകളി ചിട്ടയുടെ ആചാര്യൻ ഗുരു ചന്തു പണിക്കർ എന്നിവരെക്കുറിച്ചുള്ള ഹ്രസ്വദൃശ്യ ജീവിത രേഖയിലൂടെ ആയിരിക്കും നൃത്തോത്സവത്തി​െൻറ തുടർന്നുള്ള ഏഴു ദിവസ​െത്തയും അവതരണങ്ങൾ ആരംഭിക്കുക.

വൈകീട്ട്​ ഏഴ്​മുതൽ ഒമ്പത്​ വരെ സംപ്രേഷണം ചെയ്യുന്ന അവതരണങ്ങൾ ഭാരത് ഭവ​െൻറ ഫേസ്ബുക്ക് പേജിൽ തത്സമയവും തുടർന്ന് ഭാരത് ഭവ​െൻറ യൂട്യൂബ് ചാനലിലും ഇന്ത്യയിലെ വിവിധ കൾചറൽ സോണുകളുടെ ഒഫിഷ്യൽ പേജുകളിലും കേരള സംസ്ഥാന യുവജനക്ഷേമ കമീഷൻ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, സാംസ്കാരിക സ്ഥാപനങ്ങൾ, സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പേജ്, മലയാളം മിഷൻ, ഇന്ത്യക്കകത്തും വിദേശത്തുമുള്ള സാംസ്‌കാരിക അസോസിയേഷനുകൾ എന്നിവരുടെ പേജുകൾ വഴിയും പൊതുസമൂഹത്തിന് തത്സമയം കാണാവുന്നതാണെന്ന് ഭാരത് ഭവൻ മെംബർ സെക്രട്ടറിയും ഫെസ്​റ്റിവൽ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.