തിരുവനന്തപുരം: വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കവെ, ചത്ത പെരുമ്പാമ്പിനെ പോസ്റ്റ്മോർട്ടം പോലും നടത്താതെ ഉൾവനത്തിൽ ഉപേക്ഷിച്ചതായി പരാതി. പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫിസിനെതിരെയാണ് പരാതി ഉയർന്നത്. റേഞ്ചോഫിസർ പോലും അറിയാതെ ഫോറസ്റ്ററുടെ നേതൃത്വത്തിലാണ് പാമ്പിനെ ഉൾവനത്തിൽ ഉപേക്ഷിച്ചതെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശത്തെ പൊതുപ്രവർത്തകരിൽ ചിലർ മന്ത്രി, ഡി.എഫ്.ഒ എന്നിവർക്കും വനം വിജിലൻസിനും പരാതി നൽകി. ഒക്ടോബർ അഞ്ചിന് കള്ളിക്കാട് ഭാഗത്തുനിന്നാണ് പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടിയത്. കഴുത്തിൽ കയർകുരുക്കിട്ട് അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
പരുത്തിപ്പള്ളി റേഞ്ചോഫിസിലെത്തിച്ച പാമ്പ് പിറ്റേ ദിവസം ചത്തു. വനംവകുപ്പിന്റെ ഷെഡ്യൂൾ ഒന്നിൽപെടുന്ന വിഭാഗമാണ് പെരുമ്പാമ്പ്. പെരുമ്പാമ്പ് ചാകാൻ കാരണമെന്തെന്ന് പരിശോധിക്കേണ്ടത് ഫോറസ്റ്ററുടെ ഉത്തരവാദിത്തമാണെന്നും അവർ അത് ചെയ്തില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. പരുത്തള്ളി റേഞ്ചിനു കീഴിൽ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുന്ന പരിക്കേറ്റതും അവശനിലയിൽ കണ്ടെത്തുന്നതുമായ പല മൃഗങ്ങളും ചാകുന്നുണ്ടെന്നും അതെല്ലാം വനംവകുപ്പിന്റെ ഡോക്ടറെ അറിയിക്കാതെ കുഴിച്ചുമൂടുകയാണ് പതിവെന്നും പരാതി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.