പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. അ​രു​വി​ക്ക​ര ക​ള​ത്ത​റ ചി​ത്തി​ര വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​നെ​യാ​ണ് (50) പേ​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2021 ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഒ​ന്നാം പ്ര​തി​യാ​യ അ​രു​വി​ക്ക​ര ക​ള​ത്ത​റ അ​ശ്വ​തി ഭ​വ​നി​ൽ അ​ഖി​ൽ ര​ണ്ടാം പ്ര​തി അ​നി​ൽ​കു​മാ​റിെൻറ ആ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പാ​ലോ​ടു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ​െ​വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ ആ​ക്ട് പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ഖി​ലി​നെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

അ​നി​ൽ​കു​മാ​റി​നെ ശം​ഖും​മു​ഖം അ​സി. ക​മീ​ഷ​ണ​ർ ഡി.​കെ. പൃ​ഥ്വി​രാ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പേ​ട്ട എ​സ്.​എ​ച്ച്.​ഒ ബി​നു​കു​മാ​ർ, എ​സ്.​ഐ ര​തീ​ഷ്, സി.​പി.​ഒ​മാ​രാ​യ ബി​ജു​കു​മാ​ർ, ജ​യ​ദേ​വ​ൻ, ര​ഞ്ജി​ത്, ശ്യാം ​എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The second accused in the case of molestation of a minor girl is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.