തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഡിപ്പോയിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് നടപടി.
തൊഴിൽസ്ഥലത്ത് വനിതാ ജീവനക്കാരെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നത് കുറ്റകരമെന്ന് അറിയാവുന്ന സൂപ്പർവൈസറി കേഡറിലുള്ള സുരേഷ് കുമാറിെൻറ പ്രവൃത്തി അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും കോർപറേഷെൻറ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതുമാണെന്ന കണ്ടെത്തലിനെതുടർന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡിയാണ് സസ്പെൻഡ് ചെയ്തത്.
ഇതോടൊപ്പം പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്മെൻറ് അറ്റ് വർക്ക് േപ്ലസ് ആക്ട് പ്രകാരം സ്ഥാപനത്തിലെ ഇേൻറണൽ കംപ്ലയിൻറ് കമ്മിറ്റി തുടർനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.