ഇരവിപുരം: കൊച്ചു മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ മോഷണം; പ്രതിഷ്ഠയിൽ ഉണ്ടായിരുന്ന സ്വർണത്താലികളും പൊട്ടുകളും നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു മോഷണം. രാവിലെ ഇതുവഴി നടന്നുപോയ വഴിയാത്രക്കാരൻ ശ്രീകോവിൽ തുറന്നുകിടക്കുന്നത് കണ്ട് ക്ഷേത്രപൂജാരിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണത്താലികളും പൊട്ടുകളും നഷ്ടപ്പെട്ടതായി അറിയുന്നത്.
വാതിൽ ഇരുമ്പുകമ്പി ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് ശ്രീകോവിലിനുള്ളിൽ കടന്നത്. വാതിലുകൾ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പി ശ്രീകോവിലിന് സമീപത്ത് ഉപേക്ഷിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്തെ ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചതായും കണ്ടെത്തി.
ക്ഷേത്രഭരണസമിതി ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം െപാലീസ് ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഇരവിപുരം ചെട്ടിനട ദേവീക്ഷേത്രത്തിലെയും കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.