ന​വീ​ക​ര​ണ പ്ര​വൃ​ത്തി മ​ന്ത്രി മുഹമ്മദ്​ റിയാസ്​ വി​ല​യി​രു​ത്തുന്നു

തി​രു​വ​ന​ന്ത​പു​രം നഗര റോഡുകൾ സ്മാർട്ടാകും; മാർച്ച്​ 31നകം

തി​രു​വ​ന​ന്ത​പു​രം: അ​യ്യ​ങ്കാ​ളി ഹാ​ൾ-​ഫ്ലൈ ഓ​വ​ർ റോ​ഡി​ൽ മാ​ന​വീ​യം റോ​ഡ് മാ​തൃ​ക​യി​ൽ ന​വീ​ന പ​ദ്ധ​തി കൂ​ടി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. പു​തു​താ​യി നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ നാ​ല് സോ​ണു​ക​ളാ​യി തി​രി​ച്ച് നൈ​റ്റ് ലൈ​ഫി​നു​ത​കു​ന്ന രീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കും. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ്​​ഫ​ണ്ട്​ ബോ​ർ​ഡ്​ ന​ട​ത്തു​ന്ന റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ഭാ​ഗം ഒ​ന്നും ര​ണ്ടും സോ​ണാ​യും അ​യ്യ​ങ്കാ​ളി ഹാ​ളി​ന്റെ ഭാ​ഗം സോ​ണ്‍ മൂ​ന്ന്, നാ​ല്​ ആ​യും വി​ക​സി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. സോ​ണ്‍ ഒ​ന്നി​ല്‍ കോ​ബി​ള്‍ സ്റ്റോ​ണ്‍/​ആ​ന്റി സ്കി​ഡ് റ്റൈ​ല്‍സ് സ്ഥാ​പി​ക്ക​ല്‍, പ്ലാ​ന്റ​ര്‍ ബോ​ക്സ്, ഇ.​വി ചാ​ര്‍ജി​ങ്​ സെ​ന്‍റ​ർ, സ്മാ​ര്‍ട്ട് പാ​ര്‍ക്ക​ല​റ്റ്, സ്മാ​ര്‍ട്ട് വെ​ന്‍ഡി​ങ്​ സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നീ പ്ര​വൃ​ത്തി​ക​ളു​ണ്ടാ​കും.

സോ​ണ്‍ ര​ണ്ടി​ല്‍ കോ​ബി​ള്‍ സ്റ്റോ​ണ്‍/​ആ​ന്റി സ്കി​ഡ് റ്റൈ​ല്‍സ് സ്ഥാ​പി​ക്ക​ല്‍, മ​ര​ങ്ങ​ള്‍ക്ക് ചു​റ്റു​മി​രി​ക്കാ​നു​ള്ള സൗ​ക​ര്യം, പ്ലാ​ന്റ​ര്‍ ബോ​ക്സ്, ഇ​രി​പ്പി​ട​ങ്ങ​ള്‍, വീ​ല്‍ചെ​യ​ര്‍ സൗ​ക​ര്യം, സ്മാ​ര്‍ട്ട് ബ​സ് ഷെ​ല്‍ട്ട​ര്‍, ബൈ​സി​ക്കി​ള്‍ പോ​യി​ന്റ്, സ്മാ​ര്‍ട്ട് ടോ​യി​ല​റ്റു​ക​ള്‍, എ​ല്‍.​ഇ.​ഡി ഇ​ന്റ​റാ​ക്ടി​വ് ഫ്ലോ​ര്‍,ബൊ​ള്ളാ​ര്‍ഡ് ലൈ​റ്റ്സ് എ​ന്നി​വ സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി.

സോ​ൺ മൂ​ന്നി​ല്‍ കോ​ബി​ള്‍ സ്റ്റോ​ണ്‍/​ആ​ന്റി സ്കി​ഡ് റ്റൈ​ല്‍സ് സ്ഥാ​പി​ക്ക​ൽ, മ​ര​ങ്ങ​ള്‍ക്ക് ചു​റ്റു​മി​രി​ക്കാ​നു​ള്ള സൗ​ക​ര്യം, പ്ലാ​ന്റ​ര്‍ ബോ​ക്സ്, ഇ​രി​പ്പി​ട​ങ്ങ​ള്‍, വീ​ല്‍ചെ​യ​ര്‍ സൗ​ക​ര്യം, മോ​ഷ​ന്‍ സെ​ന്‍സി​ങ്​ ടൈ​ല്‍സ്, പ​ര്‍ഗോ​ള, കോ​യി ഫി​ഷ് ഡ്രെ​യി​ന്‍, ഗാ​ല​റി സീ​റ്റി​ങ്, പോ​സ്റ്റ് ടോ​പ്​ ലാ​മ്പ്, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ബോ​ര്‍ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സോ​ണ്‍ നാ​ലി​ൽ ആ​ന്റി സ്കി​ഡ് ടൈ​ല്‍സ്, പ്ലാ​ന്റ​ര്‍ ബോ​ക്സ്, ഇ​രി​പ്പി​ട​ങ്ങ​ള്‍, പോ​സ്റ്റ് ടോ​പ്​ ലാ​മ്പ്, ട്രാ​ഫി​ക് ഐ​ല​ൻ​ഡ്, ലാ​ൻ​ഡ്​ സ്കേ​പ്പി​ങ്​ എ​ന്നി​വ​യും സ​ജ്ജ​മാ​ക്കും.

ന​വീ​ക​ര​ണ പ്ര​വൃ​ത്തി വി​ല​യി​രു​ത്തി

സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി മ​ന്ത്രി വി​ല​യി​രു​ത്തി. നി​ല​വി​ൽ ഓ​ട നി​ര്‍മാ​ണം, അ​ണ്ട​ര്‍ഗ്രൗ​ണ്ട് പ​വ​ര്‍ ഡെ​ക്ടു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, ഇ​ന്‍സ്പെ​ക്ഷ​ന്‍ ചേം​ബ​റു​ക​ളു​ടെ നി​ര്‍മാ​ണം, കൂ​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ ഡെ​ക്ടു​ക​ളി​ല്‍ (അ​ണ്ട​ര്‍ഗ്രൗ​ണ്ട്) സ്ഥാ​പി​ക്കു​ക, ആ​ര്‍.​സി ഡെ​ക്ടു​ക​ളു​ടെ നി​ര്‍മാ​ണം, 10.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ബി.​ഡി.​എം, ബി.​സി ഉ​പ​യോ​ഗി​ച്ച് റോ​ഡ് സ​ര്‍ഫ​സി​ങ്​ എ​ന്നീ പ്ര​വൃ​ത്തി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ര്‍ച്ച് ഒ​ന്നി​നു​മു​മ്പ് പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തി​നു​ശേ​ഷ​മാ​കും മാ​ന​വീ​യം മോ​ഡ​ൽ വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

13 റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി

സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ റോ​ഡ്​ ഫ​ണ്ട്​ ബോ​ർ​ഡ്​ വി​ക​സി​പ്പി​ക്കു​ന്ന ത​ല​സ്ഥാ​ന​ത്തെ 13 റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​താ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

ഉ​പ​രി​ത​ല ന​വീ​ക​ര​ണം ന​ട​ത്തു​ന്ന 28 റോ​ഡു​ക​ളി​ല്‍ 13 റോ​ഡു​ക​ളി​ലെ ബി.​സി പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​ക്കി. ഗ​ണ​പ​തി കോ​വി​ല്‍ റോ​ഡ്, എ​സ്.​എം.​എ​സ്.​എ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് - ഗ​വ. പ്ര​സ്​ റോ​ഡ്, പ​ബ്ലി​ക് ലൈ​ബ്ര​റി- ന​ന്ദാ​വ​നം റോ​ഡ്, മാ​ഞ്ഞാ​ലി​ക്കു​ളം, പു​ന്നേ​ന്‍ റോ​ഡ്, ക​രു​ണാ​ക​ര​ന്‍ സ​പ്ത​തി റോ​ഡ്, ആ​നി മ​സ്ക്രീ​ന്‍-​ബേ​ക്ക​റി ജ​ങ്​​ഷ​ൻ റോ​ഡ്, പു​ളി​മൂ​ട് - റെ​സി​ഡ​ന്‍സി റോ​ഡ്, ഹൗ​സി​ങ്​ ബോ​ര്‍ഡ് ജ​ങ്​​ഷ​ൻ-​മോ​ഡ​ല്‍ സ്ക്കൂ​ള്‍ ജ​ങ്​​ഷ​ൻ, മോ​ഡ​ല്‍ സ്ക്കൂ​ള്‍ ജ​ങ്​​ഷ​ൻ-​മേ​ട്ടു​ക്ക​ട ജ​ങ്​​ഷ​ൻ, ആ​യു​ര്‍വേ​ദ കോ​ള​ജ്-​ഓ​ൾ​ഡ് ജി.​പി.​ഒ, സെ​ന്‍ട്ര​ല്‍ തി​യ​റ്റ​ര്‍ റോ​ഡ്, കൃ​പ തി​യ​റ്റ​ർ-​അ​ജ​ന്ത തി​യ​റ്റ​ർ റോ​ഡ് തു​ട​ങ്ങി​യ​വ​യി​ല്‍ ബി.​സി പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​യി.

12 സ്മാ​ര്‍ട്ട് റോ​ഡു​ക​ളി​ല്‍ ര​ണ്ട്​ റോ​ഡു​ക​ള്‍-​മാ​ന​വീ​യ​വും ക​ലാ​ഭ​വ​ൻ മ​ണി റോ​ഡും- നേ​ര​ത്തേ പൂ​ര്‍ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. മ​റ്റ് 10 റോ​ഡു​ക​ള്‍ മാ​ര്‍ച്ച് 31ന് ​മു​മ്പ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ന്‍റ​ണി രാ​ജു എം.​എ​ൽ.​എ, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു, കെ.​ആ​ർ.​എ​ഫ്.​ബി സി.​ഇ.​ഒ അ​ശോ​ക് കു​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​മൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Thiruvananthapuram city roads will be smart; By March 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.