ആനാട്-നന്ദിയോട് പദ്ധതി; 25,000 കുടുംബങ്ങൾക്ക് കുടിവെള്ളം -മന്ത്രി റോഷി അഗസ്റ്റിൻ

നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​ത്ത് മൂ​ന്ന്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ 70 ല​ക്ഷം കു​ടി​വെ​ള്ള ക​ണ​ക്​​ഷ​നു​ക​ൾ ന​ൽ​കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ആ​നാ​ട്-​ന​ന്ദി​യോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ആ​നാ​ട്-​ന​ന്ദി​യോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 25,000 കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ണ​ക്​​ഷ​ൻ ല​ഭ്യ​മാ​കും. ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ത്രം 8000 കു​ടും​ബ​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കും. 66 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 44.5 കോ​ടി രൂ​പ ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ട് കു​ടി​വെ​ള്ള ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

ആ​നാ​ട് കൂ​പ്പ് ജ​ങ്​​ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡി.​കെ. മു​ര​ളി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ഷൈ​ല​ജ, വൈ​സ് പ്ര​സി​ഡ​ന്റ് ജി. ​അ​നി​ൽ​കു​മാ​ർ, വി​വി​ധ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - drinking water supply to 25,000 houses by Aanad- Nandiyod scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.