ആനാട്-നന്ദിയോട് പദ്ധതി; 25,000 കുടുംബങ്ങൾക്ക് കുടിവെള്ളം -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsനെടുമങ്ങാട്: സംസ്ഥാനത്ത് മൂന്ന് വർഷത്തിനുള്ളിൽ 70 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആനാട്-നന്ദിയോട് കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ആനാട്-നന്ദിയോട് കുടിവെള്ള പദ്ധതി പൂർത്തിയാകുമ്പോൾ 25,000 കുടുംബങ്ങൾക്ക് കണക്ഷൻ ലഭ്യമാകും. ആനാട് ഗ്രാമപഞ്ചായത്തിലെ മാത്രം 8000 കുടുംബങ്ങൾ ഗുണഭോക്താക്കളാകും. 66 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 44.5 കോടി രൂപ ആനാട് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. രണ്ട് കുടിവെള്ള ടാങ്കുകളുടെ നിർമാണം ആരംഭിച്ചു.
ആനാട് കൂപ്പ് ജങ്ഷനിൽ നടന്ന പരിപാടിയിൽ ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ, വൈസ് പ്രസിഡന്റ് ജി. അനിൽകുമാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.