ക​ർ​ക്ക​ട​ക വാ​വു​ബ​ലി ത​ർ​പ്പ​ണ​ത്തി​നൊ​രു​ങ്ങി​യ വ​ർ​ക്ക​ല പാ​പ​നാ​ശ​ത്തെ ബ​ലി​ഘ​ട്ടം

കർക്കടക വാവ്: പാപനാശത്ത് ബലിഘട്ടത്തിൽ ശക്തമായ സുരക്ഷ

വ​ർ​ക്ക​ല: ക​ർ​ക്ക​ട​ക വാ​വി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ലി​ത​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ​ക്ക്​ പാ​പ​നാ​ശ​ത്ത് തു​ട​ക്ക​മാ​യി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 11.30ന് ​അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ പാ​പ​നാ​ശം ബ​ലി​ഘ​ട്ട​ത്തി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. എ​ന്നാ​ൽ, രാ​ത്രി​യോ​ടെ​യാ​ണ് അ​ൽ​പ​മെ​ങ്കി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്. ഭ​ക്ത​രു​ടെ ക​ന​ത്ത ഒ​ഴു​ക്ക് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ​ക്കാ​കും ഉ​ണ്ടാ​വു​ക.

അ​തു​കൊ​ണ്ടു​ത​ന്നെ ബ​ലി ത​ർ​പ്പ​ണ​ത്തി​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് അ​ഭൂ​ത​പൂ​ർ​വ​മാ​യേ​ക്കും. പാ​പ​നാ​ശം​തീ​ര​ത്ത് എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്കം വി. ​ജോ​യി എം.​എ​ൽ.​എ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി.

ഇ​ത്ത​വ​ണ ആ​യി​ര​ത്തോ​ളം പൊ​ലീ​സു​കാ​രും 50 സി​വി​ൽ വ​ള​ന്‍റി​യേ​ഴ്സും ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടാ​കും. പൊ​ലീ​സി​നെ അ​ഞ്ച്​ സോ​ണു​ക​ളാ​യി വി​ന്യ​സി​ക്കും.

5000 വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി ന​ഗ​ര​സ​ഭ​യു​ടെ​യും ദേ​വ​സ്വം ബോ​ർ​ഡി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ സ്ഥ​ല സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പാ​പ​നാ​ശം പ്ര​ദേ​ശ​ത്തും ചു​റ്റു​പാ​ടു​മാ​യി 15 സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ടാ​ങ്ക​റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ യൂ​നി​റ്റു​ക​ൾ എ​ക്സൈ​സി​ന്റെ​യും അ​ഗ്​​നി ര​ക്ഷാ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തി​നാ​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ്കൂ​ബി ടീം ​ക​ൺ​ട്രോ​ൾ റൂ​മി​നോ​ട് ചേ​ർ​ന്ന് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ 18 ലൈ​ഫ് ഗാ​ർ​ഡു​മാ​ർ ഉ​ള്ള​തി​നു പു​റ​മേ 22 താ​ൽ​ക്കാ​ലി​ക ലൈ​ഫ് ഗാ​ർ​ഡു​ക​ളെ കൂ​ടി നി​യ​മി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. ദേ​വ​സ്വം ബോ​ർ​ഡ് പൊ​ലീ​സു​മാ​യി ആ​ലോ​ചി​ച്ച് ആ​വ​ശ്യ​മാ​യ സി.​സി ടി.​വി സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കെ.​എ​സ്.​ആ​ർ.​ടി.​സി പു​ന​ലൂ​ർ, കു​ണ്ട​റ, ച​ട​യ​മം​ഗ​ലം, ചാ​ത്ത​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​കൂ​ടി 500 സ്പെ​ഷ​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തും.

Tags:    
News Summary - Karkataka Vav: Tight security in thiruvanathapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.