എയർ-റെയിൽ 24 മണിക്കൂർ ബസ് സർവിസുമായി കെ.എസ്​.ആർ.ടി.സി

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് 24 മ​ണി​ക്കൂ​റും സി​റ്റി സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി. എ​യ​ർ റെ​യി​ൽ സി​റ്റി സ​ർ​ക്കു​ല​ർ എ​ന്ന​പേ​രി​ലാ​ണ് സ​ർ​വി​സ്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​യ ആ​ഭ്യ​ന്ത​രം, അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലു​ക​ളി​ലേ​ക്ക് ത​മ്പാ​നൂ​ർ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​രെ അ​ങ്ങോ​ട്ടും തി​രി​ച്ചും എ​ത്തി​ക്കു​ന്ന​ത​ര​ത്തി​ലാ​ണ് എ​യ​ർ റെ​യി​ൽ സ​ർ​ക്കു​ല​ർ സ​ർ​വി​സ് ക്ര​മീ​ക​രി​ക്കു​ന്ന​ത്.ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​രോ ബ​സ് വീ​തം ഓ​രോ മ​ണി​ക്കൂ​റി​ൽ ഈ ​ര​ണ്ട് ടെ​ർ​മി​ന​ലു​ക​ളി​ൽ എ​ത്തു​ന്ന വി​ധ​മാ​ണ് യാ​ത്ര.

ക്ലോ​ക്ക് വൈ​സാ​യി സ​ർ​വി​സ് ന​ട​ത്തു​ന്ന സ​ർ​ക്കു​ല​ർ ബ​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ബ​സ് സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച് പൊ​ന്ന​റ ശ്രീ​ധ​ർ പാ​ർ​ക്ക് ചു​റ്റി, സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ വ​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റി ഓ​വ​ർ​ബ്രി​ഡ്ജ്, കി​ഴ​ക്കേ​കോ​ട്ട, അ​ട്ട​ക്കു​ള​ങ്ങ​ര, മ​ണ​ക്കാ​ട്, മു​ക്കോ​ല​യ്ക്ക​ൽ, വ​ലി​യ​തു​റ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ൽ, ശം​ഖും​മു​ഖം, ഓ​ൾ സെ​യി​ൻ​റ്സ് കോ​ള​ജ്, ചാ​ക്ക, അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ൽ, ചാ​ക്ക ജ​ങ്​​ഷ​ൻ, പേ​ട്ട, പാ​റ്റൂ​ർ, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ, കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി, പാ​ള​യം, സ്റ്റാ​ച്യു, ഓ​വ​ർ​ബ്രി​ഡ്ജ് വ​ഴി ത​മ്പാ​നൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ൽ ആ​ദ്യം പോ​കേ​ണ്ട​വ​ർ​ക്ക് ആ​ൻ​റി ക്ലോ​ക്ക് വൈ​സാ​യി ഓ​ടു​ന്ന സ​ർ​ക്കു​ല​ർ ബ​സി​ൽ യാ​ത്ര​ചെ​യ്യാം.

ത​മ്പാ​നൂ​ർ, ഓ​വ​ർ ബ്രി​ഡ്ജ്, പാ​ള​യം, അ​യ്യ​ൻ​കാ​ളി ഹാ​ൾ, കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി, ജ​ന​റ​ൽ ആ​ശു​പ​ത്രി, പാ​റ്റൂ​ർ, പേ​ട്ട, ചാ​ക്ക, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, ഓ​ൾ സെ​യി​ന്റ​സ്, ശം​ഖും​മു​ഖം, വ​ലി​യ​തു​റ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ൽ, മു​ക്കോ​ല​ക്ക​ൽ, മ​ണ​ക്കാ​ട് വ​ഴി തി​രി​ച്ചും പോ​കു​ന്ന രീ​തി​യി​ലാ​ണ് ഈ ​സ​ർ​വി​സ്. അ​ടു​ത്ത​യാ​ഴ്ച ഈ ​സ​ർ​വി​സു​ക​ളു​ടെ ട്ര​യ​ൽ റ​ൺ ആ​രം​ഭി​ക്കും. ക്ലോ​ക്ക് വൈ​സ്, ആ​ന്റി ക്ലോ​ക്ക് വൈ​സു​ക​ളി​ൽ പു​തി​യ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ട്ര​യ​ൽ റ​ൺ ന​ട​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും റൂ​ട്ട് അ​ന്തി​മ​മാ​ക്കു​ന്ന​ത്.

ഈ ​സ​ർ​വി​സു​ക​ളി​ലേ​ക്കാ​യി പു​തി​യ​താ​യി വ​ന്ന ര​ണ്ട് ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ക. ശേ​ഷം സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കും. വി​മാ​ന​ങ്ങ​ളു​ടെ​യും ട്രെ​യി​നി​ന്‍റെ​യും സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് 24 മ​ണി​ക്കൂ​റു​മു​ള്ള ഷെ​ഡ്യൂ​ൽ ത​യാ​റാ​ക്കും. രാ​ത്രി​യി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ എ​ത്തു​ന്ന​തി​നാ​ൽ രാ​ത്രി സ​ർ​വി​സു​ക​ൾ അ​വി​ടേ​ക്ക് മാ​ത്ര​മാ​കും. ഈ ​ബ​സു​ക​ളി​ൽ​ത​ന്നെ ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വി​സു​ക​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കാ​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ല​ഗേ​ജ് സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ 20 മു​ത​ൽ 50 രൂ​പ​വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളാ​യി​രി​ക്കും ഈ ​ബ​സു​ക​ളി​ൽ ന​ൽ​കു​ക. എ​ന്നാ​ൽ, ആ​രം​ഭ ഓ​ഫ​റാ​യി ആ​ദ്യ​ത്തെ ഒ​രു​മാ​സം ല​ഗേ​ജ് ചാ​ർ​ജ് സൗ​ജ​ന്യ​വും ടി​ക്ക​റ്റി​ൽ 10 ശ​ത​മാ​നം നി​ര​ക്ക് ഇ​ള​വും ന​ൽ​കും.

Tags:    
News Summary - KSRTC with air-rail 24 hour bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.