ന​ന്ദി​യോ​ട് ആ​ലം​പാ​റ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ട്രീ​റ്റ്മെ​ന്റ് പ്ലാ​ൻ​റ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു

നന്ദിയോട്-ആനാട് സമഗ്ര കുടിവെള്ള പദ്ധതി നിർമാണത്തിന്​് ഒച്ചിഴയുന്ന വേഗം

പാ​ലോ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴും ന​ന്ദി​യോ​ട്-​ആ​നാ​ട് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി പ​ണി​ക്ക് ഒ​ച്ചി​ഴ​യു​ന്ന വേ​ഗം. പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ട് ഒ​മ്പ​തു വ​ർ​ഷ​മാ​യി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല.

ന​ന്ദി​യോ​ട്, ആ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന്​ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണ് അ​ധി​കൃ​ത​രു​ടെ പി​ടി​പ്പു​കേ​ടി​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി​യു​ടെ മു​ക്കാ​ൽ​ഭാ​ഗം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കാ​നാ​യു​ള്ളൂ. 60 കോ​ടി രൂ​പ അ​ട​ങ്ക​ൽ നി​ശ്ച​യി​ച്ച്​ തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ ചെ​ല​വ് ഇ​പ്പോ​ൾ 100 കോ​ടി​ക്ക്​ അ​ടു​ത്തെ​ത്തി. എ​ന്നി​ട്ടും ജ​ന​ത്തി​ന് കു​ടി​ക്കാ​ൻ വെ​ള്ള​മി​ല്ല.

കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ എം.​എ​ൽ.​എ ഡി.​കെ. മു​ര​ളി മു​ൻ​കൈ​യെ​ടു​ത്ത് മ​ന്ത്രി​ത​ല ച​ർ​ച്ച ന​ട​ത്തു​ക​യും ക​രാ​റു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി ശാ​സി​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പാ​ലോ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലും ആ​നാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലും പ​ണി​ക​ൾ​ന​ട​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും, കു​റു​പു​ഴ വി​ല്ലേ​ജ് പ​രി​ധി​യി​ൽ ഇ​പ്പോ​ൾ പ​ണി​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​വി​ടെ ക​രാ​റു​കാ​ര​നെ മാ​റ്റി പു​തി​യ ആ​ളെ ക​ണ്ടെ​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ പ​ദ്ധ​തി ഇ​നി​യും വൈ​കും.

2014ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്റെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​യാ​യി ന​ന്ദി​യോ​ട് ആ​നാ​ട് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 76 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി പ​ല​പ്പോ​ഴാ​യി അ​നു​വ​ദി​ച്ചു. പ​ദ്ധ​തി വൈ​കു​മെ​ന്ന് വ​ന്ന​പ്പോ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത് 16 കോ​ടി കൂ​ടി ക​ഴി​ഞ്ഞ​വ​ർ​ഷം അ​നു​വ​ദി​ച്ചി​ട്ടും പ​ണം തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ ആ​ന​കു​ഴി​യി​ൽ പ​തി​നൊ​ന്ന​ര ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ടാ​ങ്കി​ന്റെ പ​ണി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ൽ​നി​ന്ന് ഇ​വി​ടേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പൈ​പ്പി​ട​ൽ ന​ട​ന്നി​ട്ടി​ല്ല.

കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി വാ​മ​ന​പു​രം ആ​റി​ൽ പാ​ലോ​ട്ട് പു​തി​യ പ​മ്പ് ഹൗ​സി​ന്റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​യ വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം.

നി​ശ്ച​യി​ച്ച​പ്ര​കാ​രം പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ ത​ല​സ്ഥാ​ന​ത്തെ​ക്കാ​ൾ ന​ല്ല കു​ടി​വെ​ള്ളം ഗ്രാ​മ​ങ്ങ​ളി​ലു​മെ​ത്തി​ക്കാ​ൻ ഈ ​പ​ദ്ധ​തി​ക്ക് സാ​ധി​ക്കും. പ​ക്ഷേ, ഇ​ങ്ങ​നെ പോ​യാ​ൽ പ​ദ്ധ​തി​യി​ൽ​നി​ന്ന്‌ ഒ​രു​തു​ള്ളി വെ​ള്ളം കി​ട്ടാ​ൻ ഇ​നി​യും വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രി​ക്ക​ണം.

ആ​ലം​പാ​റ, വ​ലി​യ താ​ന്നി​മൂ​ട്, ചു​ള്ളി​മാ​നൂ​ർ, കൈ​ത​ക്കാ​ട് എ​ന്നീ​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കേ​ണ്ട ഓ​വ​ർ​ഹെ​ഡ് ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണം 90 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി. ആ​ന​കു​ള​ത്ത് പ​ണി ന​ട​ക്കു​ന്നു. താ​ന്നി​മൂ​ട്ടി​ലെ സ്റ്റോ​റേ​ജ് പ്ലാ​ന്റ്, വെ​ള്ളം ഓ​ക്സീ​ക​രി​ക്കു​ന്ന എ​യ​ർ ക്ലാ​രി​യേ​റ്റ​ർ, കെ​മി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന ര​ണ്ട് ഫ്ലാ​ഷി മി​ക്സ​ർ, ക്ലാ​രി​ഫെ​യ​ർ ഫോ​ക്കു​ലേ​റ്റ​ർ എ​ന്നി​വ സ്ഥാ​പി​ക്കാ​ൻ ബാ​ക്കി​യു​ണ്ട്.

ന​ന്ദി​യോ​ട് ആ​ലം​പാ​റ​യി​ലെ ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് മു​ഴു​വ​ൻ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. പെ​രു​മ്പാ​മ്പു​ക​ളു​ടെ താ​വ​ളം കൂ​ടി​യാ​ണ് ഇ​വി​ടം. ഈ ​കാ​ടു​ക​ളി​ൽ​നി​ന്ന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പാ​മ്പു​ക​ൾ എ​ത്താ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​ണി പൂ​ർ​ത്തി​യാ​യാ​ലും ട്രീ​റ്റ്​​മെ​ന്റ് പ്ലാ​ന്റ് പ​ഴ​യ രൂ​പ​ത്തി​ലാ​ക്കാ​ൻ​ത​ന്നെ ന​ല്ലൊ​രു തു​ക ചെ​ല​വാ​കും. ഓ​വ​ർ ഹെ​ഡ് പ്ലാ​ന്റു​ക​ൾ പ​ണി​യു​ന്ന സ്ഥ​ല​ത്തെ​യും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.

Tags:    
News Summary - Nandiyod-Anad comprehensive drinking water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.