ക​ന​ത്ത​മ​ഴ​യി​ൽ കു​മാ​ര​പു​രം പൊ​തു​ജ​നം ലെ​യി​നി​ലെ അ​ശ്വ​നി​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റ്​

മ​തി​ൽ ത​ക​ർ​ന്ന​നി​ല​യി​ൽ

മഴ: തിരുവനന്തപുരം ജില്ലയിൽ 90 ലക്ഷത്തിന്റെ കൃഷിനാശം

തിരുവനന്തപുരം: കനത്ത മഴയിൽ ജില്ലയിൽ 89.87 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമികവിവരക്കണക്ക്.

438 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 234.05 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ അനിൽകുമാർ എസ് അറിയിച്ചു. ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണിത്. വാഴകൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205.17 ഹെക്ടർ പ്രദേശത്തെ വാഴകൃഷി നശിച്ചു. 12.48 ഹെക്ടർ നെല്ല്, 10.30 ഹെക്ടർ പച്ചക്കറി, 5.80 ഹെക്ടർ മരച്ചീനി, 0.20 ഹെക്ടർ അടയ്ക്ക, 0.10 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ പ്രാഥമിക കണക്ക്.

ജില്ലയിൽ ഏറ്റവും അധികം കൃഷിനാശം സംഭവിച്ചത് പള്ളിച്ചൽ ബ്ലോക്കിലാണ്. 207.40 ഹെക്ടറിലായി 36.17 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ആറ്റിങ്ങൽ 12 ഹെക്ടറിലായി 18 ലക്ഷം, നെടുമങ്ങാട് 5.20 ഹെക്ടറിലായി 16.70 ലക്ഷം, വാമനപുരം 7.95 ഹെക്ടറിലായി 14.11 ലക്ഷം, നെയ്യാറ്റിൻകര 0.42 ഹെക്ടറിലായി 1.53 ലക്ഷം, പാറശ്ശാല 0.28 ഹെക്ടറിലായി 0.42 ലക്ഷം രൂപയുടെയും കൃഷിനഷ്ടം നിലവിൽ കണക്കാക്കിയിട്ടുണ്ട്.

കണിയാപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ 36 കുടുംബം

ക​ണി​യാ​പു​രം: അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു​വാ​ർ​ഡു​ക​ളി​ൽ നി​ന്ന്​ ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളി​ൽ എ​ത്തി​യ​ത് 86 പേ​ർ.

അ​തി​ൽ മൂ​ന്ന് കി​ട​പ്പു​രോ​ഗി​ക​ളും 14 ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ക്യാ​മ്പി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യു​ണ്ട്. ക്യാ​മ്പി​ൽ എ​ത്തി​യ​വ​ർ​ക്ക് വൈ​ദ്യ​സ​ഹാ​യ​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്നു​ണ്ട്.

കോ​വി​ഡ് കാ​ല​ത്ത് വാ​ങ്ങി​െ​വ​ച്ച ക​ട്ടി​ലും മെ​ത്ത​യും ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം സൂ​ക്ഷി​ച്ചുെ​വ​ച്ച​തി​നാ​ൽ ക്യാ​മ്പി​ലെ​ത്തി​യ​വ​ർ​ക്ക് കി​ട​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. മെ​ഡി​ക്ക​ൽ സം​ഘ​വും ക്യാ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളു​ം സ​ജീ​വ​മാ​യി ക്യാ​മ്പി​ലു​ണ്ട് . ക​ണി​യാ​പു​രം ഗ​വ​ൺ​മെൻറ് എ​ൽ.​പി.​എ​സി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. കു​ന്നി​ന​കം, പ​റ​മ്പി​ൽ​പാ​ലം, പാ​യ്​​ചി​റ, വ​ലി​യ​വീ​ട്, അ​ണ്ടൂ​ർ​ക്കോ​ണം എ​ന്നീ വാ​ർ​ഡു​ക​ളി​ൽ നി​ന്ന്​ 36 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​മ്പി​ലു​ള്ള​ത്.

പ്രത്യേക ജാഗ്രതാനിർദേശം

തിരുവനന്തപുരം: 65 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ 17, 18, 19, 20 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്​ പ്രത്യേക ജാഗ്രതാനിർദേശം.

​ചൊവ്വാഴ്ച തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം, മാലദ്വീപ് പ്രദേശം, അതിനോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും ബുധനാഴ്ച തെക്കുകിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യകിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ മധ്യ അറബിക്കടലിന്റെ മധ്യഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ജില്ലയിൽ ഇന്നും മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: ജില്ലയില്‍ ചൊവ്വാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴക്ക്​ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്നും നാളെയും ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കും.

വീ​ടു​ക​ളി​ൽ ച​ളി നി​റ​ഞ്ഞ​നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തോ​ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ ന​ഗ​ര​ങ്ങ​ളി​ലെ ഇ​ട​റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടും ഒ​ഴി​ഞ്ഞു​തു​ട​ങ്ങി. പ​ക്ഷേ, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​ന്റെ ദു​രി​തം ശേ​ഷി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച മ​ഴ ഒ​ഴി​ഞ്ഞു​നി​ന്നെ​ങ്കി​ലും വീ​ടു​ക​ളി​ൽ ച​ളി​യ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ല്‍ ഏ​റെ​പ്പേ​ര്‍ക്കും മ​ട​ങ്ങാ​നാ​യി​ട്ടി​ല്ല.

പൊ​ഴി​യൂ​രി​ല്‍ ക​ട​ലാ​ക്ര​മ​ണം

പൂ​വാ​ർ: പൊ​ഴി​യൂ​രി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തെ​തു​ട​ർ​ന്ന് 56 വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. മൂ​ന്നു​വീ​ടു​ക​ള്‍ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​വ​രെ ഉ​ട​ന്‍ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു. പൊ​ഴി​യൂ​ര്‍ തീ​ര​ത്തി​ന് അ​പ്പു​റ​മു​ള്ള ത​മി​ഴ്‌​നാ​ട് ഭാ​ഗ​ത്തെ ഹാ​ര്‍ബ​ര്‍ നി​ര്‍മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് മേ​ഖ​ല​യി​ലെ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

കേ​ന്ദ്ര സ​ഹ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ഴ​യി​ൽ മു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ സ​ന്ദ​ർ​ശി​ച്ചു.

നാ​ട്ടു​കാ​രി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. നാ​ശ​ന​ഷ്ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും തു​ട​ർ​ന്നു​ള്ള പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നും അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ടെക്‌നോപാർക്കിൽ വെള്ളം ഒഴിഞ്ഞില്ല

തിരുവനന്തപുരം: തെറ്റിയാറിന്റെ പ്രദേശങ്ങളിൽ വെള്ളം ഉയർന്നത്​ ഒഴിഞ്ഞുപോയിട്ടില്ല

. ഗായത്രി കെട്ടിട സമുച്ചയത്തോടുചേർന്നുള്ള ആസ്റ്റർ ഹൗസിന്റ പ്രവർത്തനം തടസ്സപ്പെട്ടു. പവർ സിസ്റ്റം മുഴുവൻ തകരാറിലായി.

പലയിടത്തും നെഞ്ചിനൊപ്പം വെള്ളം ഉണ്ടായിരുന്നു.

മേയർ ദുരിതാശ്വാസ ക്യാമ്പിലെത്തി

തിരുവനനന്തപുരം: പൗണ്ട്കടവ് വാർഡിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു. 300ലധികം പേരെയാണ് ഈ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്.

അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതയായും മേയർ അറിയിച്ചു

Tags:    
News Summary - Thiruvananthapuram; 234.05 hectares of crops were destroyed; Many houses were damaged due to rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.