ഷ​ഫീ​ർ​ഖാ​ൻ

ഇരുതലമൂരി പാമ്പിനെ വളർത്തിയ യുവാവ് അറസ്റ്റിൽ

പാലോട്: ഇരുതലമൂരി പാമ്പിനെ വളർത്തിയ യുവാവ് അറസ്റ്റിൽ. തെന്നൂർ ഹിദായത് മൻസിലിൽ ഷഫീർ ഖാനെ(33)യാണ് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായ പാമ്പിനെ വീട്ടിലെ കമ്പോസ്റ്റ് കുഴിയിൽ വളർത്തുകയായിരുന്നു. ഫോറസ്റ്റ് ഇന്റലിജൻസ് സെൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെയും പാമ്പിനെയും പിടികൂടിയത്.

ഷഫീർഖാന്റെ സുഹൃത്തുക്കളായ ദൈവപ്പുര കൊച്ചുകരിക്കകം ടി.പി ഹൗസിൽ ഷംജീർ (32), തെന്നൂർ അൻസിയ മൻസിലിൽ അൻസിൽ (31), തെന്നൂർ സൂര്യകാന്തി തടത്തരികത്തുവീട്ടിൽ ഷാൻ (31) എന്നിവർ കടയ്ക്കലുള്ള ഒരാളിൽ നിന്നും വാങ്ങിയ പാമ്പിനെ ഷഫീർഖാന്റെ വീട്ടിലെത്തിച്ച് വിൽപനക്കായി സൂക്ഷിക്കുകയായിരുന്നു. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ രമ്യ, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഷിജു എസ്.വി. നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ വി. വിജു, കെ.ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - A young man who reared a two-headed snake was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.